
ബാഹുബലി ടീം പോസ്റ്റ് ചെയ്ത മീം, ആൻഡി ബൈറണും ക്രിസ്റ്റിൻ കാബോട്ടും | ഫോട്ടോ: Instagram, Screengrab
കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെ ആസ്‌ട്രോണമർ മുൻ സിഇഒ ആൻഡി ബൈറണും സഹപ്രവർത്തക ക്രിസ്റ്റിൻ കാബോട്ടും ലൈവ് ക്യാമറയിൽ കുടുങ്ങിയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. തങ്ങളിരുവരും ക്യാമറയിൽ കുടുങ്ങിയെന്ന് മനസിലാക്കിയ ഇരുവരും പിടിവിട്ട് ഓടിയൊളിക്കുന്ന ദൃശ്യവും സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുതിയൊരു തലത്തിലെത്തിയിരിക്കുകയാണ്. ബാഹുബലി സിനിമകളുടെ സോഷ്യൽ മീഡിയാ ടീം പുറത്തുവിട്ട ഒരു ചിത്രമാണ് അതിന് കാരണം.
ബാഹുബലി രണ്ടാം ഭാഗത്തിൽ പ്രഭാസും അനുഷ്കയും ഉൾപ്പെട്ട ഒരു ഗാനരംഗത്തുനിന്നുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കപ്പലിൽ നായികാനായകന്മാർ ആലിംഗനബദ്ധരായി നിൽക്കുന്നതാണ് ചിത്രത്തിൽ കാണാനാവുക. ഈ ചിത്രത്തിന് ആൻഡി ബൈറണും ക്രിസ്റ്റിൻ കാബോട്ടും ഒരുമിച്ചുനിൽക്കുന്ന വൈറൽ ചിത്രവുമായി ഏറെ സാമ്യതകളുണ്ട് എന്നതാണ് രസകരമായ കാര്യം. ബാഹുബലിയെയും ദേവസേനയെയും "മാഹിഷ്മതിയുടെ സിഇഒയും എച്ച്ആറും" ആയാണ് ടീം ബാഹുബലി വിശേഷിപ്പിച്ചിരിക്കുന്നത്.
രണ്ട് ചിത്രങ്ങളും ശ്രദ്ധയിൽപ്പെട്ടവരെല്ലാം ഒരുപോലെ കൗതുകത്തിലായി. "കോൾഡ്‌പ്ലേ കൺസേർട്ട് ഭല്ലാലദേവ കൺസേർട്ട്," എന്നാണ് ഉപയോക്താക്കളിൽ ഒരാൾ കമന്റ് ചെയ്തത്. "ദൈവമേ!! ഇത് കണ്ടതിൽ അതിയായ സന്തോഷം," എന്ന് മറ്റൊരാൾ കുറിച്ചു.
പരിപാടി കാണാന്‍ എത്തിയവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഇരുവരും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്നത് ക്യാമറയില്‍ പതിയുകയായിരുന്നു. ഇത് വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതോടെ മുഖംപൊത്തി ഒളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കോള്‍ഡ് പ്ലേയുടെ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ പരിപാടിക്കിടെ ഇവരെക്കുറിച്ച് കമന്റ് പറഞ്ഞതോട് കൂടി സംഭവം കൂടുതല്‍ ചര്‍ച്ചാവിഷമായി. വീഡിയോ പുറത്തുവന്നതിനുപിന്നാലെ, രണ്ടുകുട്ടികളുടെ അച്ഛൻ കൂടിയായ ബൈറൺ ക്രിസ്റ്റിൻ കാബോട്ടുമായി വിവാഹേതരബന്ധത്തിലാണെന്ന ആരോപണം ശക്തമായി.
സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേരാണ് ഈ വീഡിയോ പങ്കുവെച്ചത്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമെല്ലാം ഈ വീഡിയോ ട്രെന്‍ഡിങ്ങായി മാറി. വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്റ്റിക്കറായും ഈ വീഡിയോ മാറി. ഇരുവരും വിവാഹിതരായിരിക്കുമെന്നും പങ്കാളികളെ വഞ്ചിച്ചതിനാലാകാം ക്യാമറയില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ പ്രതികരിച്ചിരുന്നു.
Content Highlights: The Baahubali franchise joins the Coldplay kiss-cam meme fest with a hilarious Prabhas-Anushka image
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·