22 August 2025, 08:23 AM IST

വിജയ്, കമൽഹാസൻ | Photo: PTI
ചെന്നൈ: മാര്‍ക്കറ്റ് ഇടിഞ്ഞപ്പോള്‍ അഭയം തേടി രാഷ്ട്രീയത്തില്‍ ഇറങ്ങിയതല്ലെന്ന നടനും തമിഴകവെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യുടെ വാക്കുകളോട് പ്രതികരിച്ച് തമിഴ് സൂപ്പര്‍താരവും രാജ്യസഭാ എംപിയും മക്കള്‍നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. വിലാസമില്ലാത്ത കത്തിനു താന്‍ മറുപടി പറയുന്നില്ലെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. വ്യാഴാഴ്ച മധുരയില്‍ നടന്ന ടിവികെയുടെ രണ്ടാം സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വിജയ്‌യുടെ വിമര്‍ശനം. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു കമല്‍ഹാസന്‍.
തന്റെ പേര് പറഞ്ഞാണോ വിജയ്‌യുടെ വിമര്‍ശനമെന്ന് കമല്‍ഹാസന്‍ മാധ്യമങ്ങളോട് മറുചോദ്യം ഉന്നയിച്ചു. 'ആരുടെയെങ്കിലും പേര് പറഞ്ഞിട്ടുണ്ടോ? മേല്‍വിലാസം ഇല്ലാത്ത കത്തിന് ഞാന്‍ മറുപടി പറയണോ? അവന്‍ എനിക്ക് സഹോദരനാണ്', എന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ക്കറ്റ് പോയി വിരമിച്ച ശേഷം അഭയം തേടിയല്ല താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് എന്നായിരുന്നു സമ്മേളനത്തില്‍ വിജയ്‌യുടെ വാക്കുകള്‍. എന്തിനും തയ്യാറായാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ശക്തമായ പടയോടെയാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നുമായിരുന്നു വിജയ്‌യുടെ വാക്കുകള്‍.
Content Highlights: Kamal Haasan`s Reply to Vijay`s Criticism
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·