മാർച്ചിൽ അർജന്റീന കേരളത്തിൽ വരുമോ? സാധ്യത കുറവ്; കാരണം ഇതാണ്

2 months ago 4

മനോജ് മാത്യു

മനോജ് മാത്യു

Published: October 26, 2025 11:08 AM IST

1 minute Read


ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തോൽപിച്ച അർജന്റീന ടീമിന്റെ ആഹ്ലാദം
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തോൽപിച്ച അർജന്റീന ടീമിന്റെ ആഹ്ലാദം

കൊച്ചി ∙ അംഗോളയിലെ മത്സരത്തിനു ശേഷം കേരളത്തിലേക്കു ദീർഘയാത്ര നടത്താനുള്ള പ്രയാസങ്ങളും കൊച്ചി കലൂർ സ്റ്റേഡിയത്തിനു ഫിഫയുടെ അനുമതി ലഭിക്കാനുള്ള കാലതാമസവുമാണു നവംബറിലെ അർജന്റീനയുടെ മത്സരം മാറ്റാനുള്ള കാരണമെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ. സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

മാർച്ചിലെ ഫിഫ വിൻഡോയിൽ സൗഹൃദ മത്സരം അനുവദിക്കണമെന്ന് അഭ്യർഥിച്ചു ഫിഫയ‌്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ അർജന്റീന ഫുട്ബോൾ അസോസിയേഷനെ (എഎഫ്എ) വിവരമറിയിക്കും. എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി ചർച്ച നടത്തിയതായും ആന്റോ അവകാശപ്പെട്ടു.

എന്നാൽ, അർജന്റീന ഫുട്ബോൾ ടീം  അടുത്ത മാർച്ചിൽ കൊച്ചിയിൽ മത്സരം കളിക്കുമെന്നാണു സ്പോൺസറുടെ പുതിയ പ്രഖ്യാപനമെങ്കിലും അക്കാര്യത്തിൽ ഉറപ്പില്ല. അടുത്ത വർഷം നടക്കുന്ന ലോകകപ്പിനു മുൻപു രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കായി ഫിഫ പ്രഖ്യാപിച്ചിട്ടുള്ളതു രണ്ടു വിൻഡോയാണ്.

ആദ്യ വിൻഡോ പ്രകാരം മാർച്ച് 23 മുതൽ 31 വരെ രണ്ടു സൗഹൃദ മത്സരം കളിക്കാനാണ് അനുമതി. ജൂൺ ഒന്നു മുതൽ 9 വരെയാണ് അടുത്ത ഫിഫ വിൻഡോ. അക്കാലയളവിലും രണ്ടു സൗഹൃദ മത്സരം കളിക്കാം. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണു ഫിഫ ലോകകപ്പ്.

ഇതിനു മുന്നോടിയായി ലഭിക്കുന്ന 4 സൗഹൃദ മത്സരങ്ങളും മികച്ച പരിശീലനത്തിനുള്ള അവസരമായി കാണാനാകും ലോകകപ്പ് കളിക്കുന്ന എല്ലാ ടീമുകളും ശ്രമിക്കുക. അതിനാൽ, ലോകകപ്പ് യോഗ്യത നേടിയ മറ്റു ടീമുകൾക്കെതിരെ കളിക്കുന്നതിനാണു മുൻഗണന നൽകുക.

ലോകകപ്പ് നടക്കുന്ന യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്ന് ഏറെ അകലെ വ്യത്യസ്തമായ കാലാവസ്ഥയുള്ള  വേദിയിൽ സൗഹൃദ മത്സരം കളിക്കുന്നതു ലോകകപ്പ് ഒരുക്കത്തിന് അർജന്റീനയെ സഹായിക്കുമെന്നു കരുതുക വയ്യ.

English Summary:

Argentina Friendly successful Kerala: Low Probability for March Amid World Cup Focus

Read Entire Article