27 April 2025, 05:52 PM IST

സംവിധായകൻ ബെന്നി ആശംസ സെൻ്റ് മേരീസ് ദേവാലയത്തിനു മുൻപിൽ
ചരിത്രത്തിൻറെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പ മാറുമ്പോൾ ആ പുണ്യപുരുഷനെ തൻറെ സിനിമയിൽ അഭിനയിപ്പിക്കാൻ സാധിച്ചതില്‍ അഭിമാനിക്കുകയാണ് സിനിമാസംവിധായകൻ ബെന്നി ആശംസ.
ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിൽ ഒരു മിനിറ്റോളം മാർപാപ്പ പ്രത്യക്ഷപ്പെടുന്നുണ്ട്.
മാസത്തിൽ ഒരിക്കൽ തന്നെ കാണാൻ വരുന വിശ്വാസികളെ അനുഗ്രഹിക്കാൻ മൊബൈലിൽ വരുന്ന മാർപാപ്പ ഏലിയാമ്മച്ചിയെ കാണുന്നതും അനുഗ്രഹിക്കുന്നതാണ് സീൻ. സിനിമയുടെ കഥ പൂർത്തിയായി കഴിഞ്ഞപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു സീനാണ് ഇതെന്ന് അണിയറക്കാർക്ക് മനസ്സിലായി. അമ്മയുടെ കൈവശമുള്ള വസ്തുക്കളും വീടും തട്ടിയെടുക്കാൻ മക്കൾ പ്ലാൻ ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. മാർപാപ്പയിൽ നിന്നും പുതുവർഷത്തിൽ കുർബാന വാങ്ങി അമ്മയ്ക്ക് നൽകാം എന്നുള്ള ഓഫർ അവർ അമ്മക്ക് മുൻപിൽ വച്ചു ഇതിൽ തൃപ്തിയായ അമ്മ റോമിലേക്ക് പോകാൻ ഒരുങ്ങുന്നതാണ് സിനിമയില്‍ കാണിക്കുന്നത്. എന്നാൽ മക്കൾ യഥാർഥത്തിൽ അമ്മയെ പറ്റിക്കുകയായിരുന്നു. റോമും മാർപാപ്പയും ഈ ചിത്രത്തിൽ ഒഴിവാക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല.
എറണാകുളത്തുള്ള ഏതെങ്കിലും ജർമൻ സായിപ്പിനെ മാർപ്പാപ്പയാക്കാമെന്ന് ആദ്യം പ്ലാൻ ചെയ്തെങ്കിലും സംവിധായകൻ ഒരുക്കമായിരുന്നില്ല. റോമിലെ ദേവാലയത്തിന്റെ മുമ്പിൽ മാർപാപ്പ പതിവുപോലെ മാസത്തിലൊരിക്കൽ വിശ്വാസികളെ അനുഗ്രഹിക്കാൻ വരുന്ന സീനിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരു സൂര്യതേജസ് പോലെയാണ് ജനങ്ങൾക്കിടയിലേക്ക് ഫ്രാൻസിസ് മാർപ്പാപ്പ കടന്നുവന്നപ്പോൾ തനിക്കനുഭവപ്പെട്ടതെന്നാണ് KPAC ലളിത അന്ന് പറഞ്ഞത്. തനിക്കു ലഭിച്ചഏറ്റവും വലിയ ഭാഗ്യമായി ആണ് സംവിധായകൻ ബെന്നി ആശംസ ഇതേപ്പറ്റി പറഞ്ഞത്. ഫ്രാൻസിസ് മാർപാപ്പ ഈ ലോകത്തോട് വിട പറയുമ്പോൾ അദ്ദേഹത്തെ കാണാനും അദ്ദേഹത്തെ ക്യാമറയില്‍ കൊണ്ടുവരാൻ സാധിച്ചത് പുണ്യമായിട്ടാണ് സംവിധായകൻ ബെന്നി ആശംസ കരുതുന്നത്.
Content Highlights: pope successful malayalam movie eliyammayichude adyathe christmas
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·