മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി 'മീശ'; കൊച്ചിയിൽ പ്രത്യേക പ്രീമിയർ സംഘടിപ്പിച്ചു

5 months ago 7

05 August 2025, 11:39 AM IST

meesha movie

കൊച്ചിയിൽ നടന്ന പ്രീമിയർ ഷോയിൽ 'മീശ' ടീം | photo:Balu P.B/mathrubhumi


എംസി ജോസഫ് എഴുത്തും സംവിധാനവും നിർവഹിച്ച "മീശ" തിയറ്ററുകളിൽ വിജയമായി മുന്നേറുകയാണ്. യൂണിക്കോൺ മൂവീസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ സ്പെഷ്യൽ പ്രീമിയർ വെള്ളിയാഴ്ച്ച കൊച്ചി ഫോറം മോൾ ൽ വെച്ച് നടന്നു. സ്പെഷ്യൽ പ്രീമിയറിൽ ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും, നിർമാതാക്കളും പങ്കെടുത്തു. ചിത്രത്തിൽ തമിഴ് നടൻ കതിർ, ഷൈൻ ടോം ചാക്കോ, ഹക്കീം, ഉണ്ണി ലാലു, ശ്രീകാന്ത് മുരളി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

മറ്റു സിനിമകളുടെ മത്സരത്തിനിടയിലും പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റിയിലൂടെ 'മീശ' ശ്രദ്ധ നേടുകയാണ്. സൗഹൃദത്തിന്റെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നാണെന്ന് ചിത്രമ്പ്കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. നഗരത്തിലെ മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുൾ ആയാണ് ഓടിക്കൊണ്ടിരിക്കുന്നത്. കൊച്ചി ലുലു മാൾ, ഒബറോൺ മാൾ എന്നിവിടങ്ങളിൽ ഹൗസ്ഫുൾ ആയ തിയറ്ററുകളിൽ അണിയറപ്രവർത്തകരും അഭിനേതാക്കളും പ്രേക്ഷകരുമായി നേരിട്ടെത്തി മീശ തങ്ങളുടെ വിജയത്തിനു നന്ദി പറയുകയും സംവദിക്കുകയും ചെയ്തു.

സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ സന്തോഷം അറിയിക്കുകയും പ്രേക്ഷകരോടൊപ്പം സമയം ചിലവിടുകയും ചെയ്തു. വികൃതി എന്ന മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് ശേഷം എം സി സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീകാന്ത് മുരളി, ജിയോ ബേബി, ഹസ്‌ലീ, നിതിൻ രാജ എന്നിവരും പ്രധാന വേഷമിടുന്നു. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം വരും ദിവസങ്ങളിലും ഇതേ പ്രേക്ഷക പിന്തുണയോടെ മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവർത്തകർ.

Content Highlights: 'Meesha' received fantabulous assemblage effect peculiar premiere organized successful Kochi forum mall

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article