മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട് എന്ന് വിജയ്; വിവാഹ മോചനക്കേസില്‍ സംഭവിച്ചത് എന്താണ്?

1 month ago 10
നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം വളരെ സയലന്റ് ആണ് എന്നാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ പലരും ആദ്യം ചോദിച്ചത്, അദ്ദേഹത്തിന് അത് സാധിക്കുമോ എന്നാണ്. പക്ഷേ ആ ചോദ്യത്തിനേ ഇടം നല്‍കിയില്ല, പ്രചരണ പരിപാടികളില്‍ എല്ലാം എതിര്‍ കക്ഷികള്‍ക്കെതിരെ ശക്തമായി സംസാരിക്കുകയും, താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായി പ്രസംഗിക്കുകയും ചെയ്തു.

ഇപ്പോഴിതാ വിവാഹ മോചന കേസിനെയും വിജയ് സയലന്റ് ആയി നേരിട്ടിരിയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് മുന്‍പൊരു അഭിമുഖത്തില്‍ വിജയ് സംസാരിച്ച കാര്യം വൈറലാവുന്നത്. അനു ഹാസന്‍ നടത്തിയ അഭിമുഖത്തിലാണ്, ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് നിങ്ങള്‍ക്കെന്താണ് ലാഭം എന്ന ചോദ്യത്തിന് വിജയ് മറുപടി നല്‍കുന്നത്.

Samayam Malayalamകൂളിങ് ഗ്ലാസും വച്ച് കുതിരപ്പുറത്തേറി മഞ്ജു വാര്യര്‍! ഇത് നിയമ വിരുദ്ധമാണെന്ന് നടി ഋതിക സിംഗ്
മിണ്ടാതിരുന്നത് കൊണ്ട് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ നേടിയിട്ടുണ്ട്. അങ്ങനെ ആവണം എന്ന് കരുതിയതല്ല, പക്ഷേ ഞാനങ്ങനെയാണ്. അങ്ങനെ മിണ്ടാതിരുന്ന കാര്യങ്ങള്‍ സാധിക്കുമ്പോള്‍, അത് നേടിയെടുക്കാന്‍ കുറച്ച് കാലതാമസം വരും. പക്ഷേ നേടിയെടുക്കും, അത് എന്റെ അനുഭവമാണ്. എന്റെ ഏറ്റവും വലിയ ഗുണവും ദോഷവും ഞാന്‍ വളരെ പെട്ടന്ന് മറ്റൊരാളെ വിശ്വസിക്കും എന്നതാണ് എന്നും വിജയ് ആ വീഡിയോയില്‍ പറയുന്നുണ്ട്.

വിജയ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറായി വളര്‍ന്നതും വളരെ സയലന്റായി ഇരുന്നുകൊണ്ടാണ്. സഹോദരിയുടെ മരണത്തിന് ശേഷം വിജയ് പൊതുവെ സയലന്റ് ആയിരുന്നു. സിനിമയിലേക്ക് വന്നതിന് ശേഷം വിജയ് എങ്ങനെ അതിജീവിക്കും എന്ന് അച്ഛനും സംശയമുണ്ടായിരുന്നുവത്രെ. എന്നാല്‍ അതേ മനോഭാവത്തോടെ തന്നെയാണ് അദ്ദേഹം തമിഴിലെ മുന്‍നിര താരമായി നടന്നു കയറിയത്.

രാഷ്ട്രീയത്തിലേക്കുള്ള വിജയ് യുടെ പ്രവേശനവും അങ്ങനെ തന്നെയായിരുന്നു. അത്രയും കാലം തമിഴ്‌നാട് രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിച്ച വിജയ്, അതിനുള്ള ശരിയായ സമയവും സാഹചര്യവും വരുന്നത് വരെ സയലന്റായിരുന്നു. രണ്ട് വര്‍ഷത്തിന് മുന്‍പ് പാര്‍ട്ടി പ്രഖ്യാപിക്കുകയും, ആദ്യത്തെ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിച്ച് ജയിച്ച്, മുഖ്യമന്ത്രിയാവുകയും ചെയ്തു.


വിവാഹ മോചനത്തിലും സംഭവിച്ചത് അത് തന്നെയാണ്. വിജയ് സജീവമായി രാഷ്ട്രീയ പ്രചരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വിവാഹ മോചനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവ്‌നനത്. തന്നെ പിന്തുണയ്ക്കുന്നവര്‍ ആ വിഷയത്തിലുള്ള ആകലുതകള്‍ പറയുമ്പോഴും, നിങ്ങളാരും അതിനെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല, അത് എന്റെ പേഴ്‌സണലാണ്, ഞാന്‍ കൈകാര്യം ചെയ്‌തോളാം എന്ന് വിജയ് പറഞ്ഞു. വിവാഹ മോചനത്തെ കുറിച്ച് ഒരിടത്തും സംസാരിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. സംഗീത കേസുമായി മുന്നോട്ട് പോയപ്പോഴും സയലന്റ് ആയി അതിനോട് സഹകരിക്കുകയായിരുന്നു വിജയ്. അവസാനം സംഗീത തന്നെ കേസ് പിന്‍വലിച്ചു, വിജയ് യും അതിനോട് യോജിച്ചു. സയലന്റ് ആയി എല്ലാം സാധിക്കും എന്ന് പറഞ്ഞത് ഇതാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.
Read Entire Article