26 June 2025, 01:35 PM IST

സിദ്ധ് ശ്രീറാം | Photo: Screengrab/Instagram/sidsriram
സോഷ്യല്‍മീഡിയയിലടക്കം തരംഗമായ ചലച്ചിത്രഗാനമാണ് നരിവേട്ടയിലെ മിന്നല്‍വള. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനം പാടിയത് സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ്. ഇപ്പോഴിതാ ഇതേ ഗാനം ആലപിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സിദ്ധ് ശ്രീറാം.
കൈതപ്രം എഴുതി ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന്, സിതാരയോടൊപ്പം പാടിയ അനുരാജ് മനോഹറിന്റെ നരിവേട്ടയിലെ പാട്ട് എന്ന് കുറിച്ചുകൊണ്ടാണ് സിദ്ധ് ശ്രീറാം വീഡിയോ പങ്കുവെച്ചത്. ടോവിനോ തോമസ്, പ്രിയംവദ കൃഷ്ണന്‍, കൈതപ്രം, ജേക്‌സ് ബിജോയ്, സിതാരാ കൃഷ്ണകുമാര്‍, അനുരാജ് മനോഹര്‍ എന്നിവരെയെല്ലാം കുറിപ്പില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഈ ഗാനത്തെ ഊഷ്മളതയോടെ വരവേറ്റ ഓരോരുത്തര്‍ക്കും സ്‌നേഹം എന്ന് പറഞ്ഞുകൊണ്ടാണ് പാട്ട് സമര്‍പ്പിച്ചത്.
ടൊവിനോ തോമസ്, സിതാര എന്നിവരടക്കം നിരവധിപേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
പൃഥ്വിരാജ് സുകുമാരന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മിന്നല്‍വള എന്ന പ്രണയഗാനം പുറത്തുവിട്ടിരുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന് അബിന്‍ ജോസഫാണ് തിരക്കഥ രചിച്ചത്. പ്രശസ്ത തമിഴ് നടന്‍ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം പൊളിറ്റിക്കല്‍ ഡ്രാമയാണ്
Content Highlights: Sidh Sriram Sings `Minnal Vala` from `Narivetta`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·