Published: January 04, 2026 07:01 AM IST Updated: January 04, 2026 07:51 AM IST
1 minute Read
ബനോനി ∙ ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമിനെതിരായ 3 മത്സര യൂത്ത് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അണ്ടർ 19 ടീമിന് 25 റൺസ് ജയം. മഴ കളിമുടക്കിയതോടെ ഡെക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ വിജയികളായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 300 റൺസിന് ഓൾഔട്ടായി.
ഹർവംശ് പംഗാലിയ (93), ആർ.എസ്.അംബരീഷ് (65) എന്നിവരുടെ അർധ സെഞ്ചറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ വൈഭവ് സൂര്യവംശി 11 റൺസിനും മലയാളി താരങ്ങളായ ആരോൺ ജോർജ് 5 റൺസിനും മുഹമ്മദ് ഇനാൻ 4 റൺസിനും പുറത്തായി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 27.4 ഓവറിൽ 4ന് 148 എന്ന സ്കോറിൽ നിൽക്കെയാണ് ആദ്യം ഇടിമിന്നലും പിന്നീടു മഴയും എത്തിയത്. മത്സരം തുടരാൻ സാധിക്കാതെ വന്നതോടെ മഴ നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചു.
English Summary:








English (US) ·