മിന്നു മണി ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീം വൈസ് ക്യാപ്റ്റൻ; വി.ജെ.ജോഷിതയും സജന സജീവനും ടീമിൽ

6 months ago 6

മനോരമ ലേഖകൻ

Published: July 11 , 2025 10:36 AM IST

1 minute Read


മിന്നു മണി, ജോഷിത, സജന
മിന്നു മണി, ജോഷിത, സജന

ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ എ ടീമിൽ 3 മലയാളികൾ. ട്വന്റി20, ഏകദിന പരമ്പരകൾക്കും ചതുർദിന ടെസ്റ്റിനുമുള്ള ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. സ്പിന്നർ രാധ യാദവ് നയിക്കുന്ന 3 ടീമുകളുടെയും വൈസ് ക്യാപ്റ്റൻ മിന്നു മണിയാണ്.

ഓൾറൗണ്ടർ  വി.ജെ.ജോഷിത 3 ടീമിലും ഇടംപിടിച്ചു. ട്വന്റി20 ടീമിൽ സജന സജീവനെയും ഉൾപ്പെടുത്തി. ഓഗസ്റ്റ് 7 മുതലാണ് പര്യടനം.\

English Summary:

Minnu Mani leads the complaint arsenic Vice Captain of India A Team. This nonfiction highlights the inclusion of 3 Malayalam cricketers, V.J. Joshitha and Sajana Sajeevan, successful the squad for the upcoming Australia tour.

Read Entire Article