മിന്നും ഫോമിൽ, പക്ഷേ കേരളത്തിനായി രഞ്ജി കളിക്കാനില്ലെന്ന് ജലജ് സക്സേന

4 months ago 6

28 August 2025, 08:40 PM IST

jalaj saxena

ജലജ് സക്‌സേന | Photo: x

തിരുവനന്തപുരം; കേരള ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ ഫോമിലാണ് ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന. ആലപ്പി റിപ്പിള്‍സിനായി ബാറ്റിങ്ങിലും ബൗളിങ്ങിലും താരം മികച്ചുനില്‍ക്കുന്നു. മിന്നും ഫോമിലെങ്കിലും ഈ സീസണ്‍ രഞ്ജി ട്രോഫിയില്‍ താരത്തിന്റെ സേവനം കേരളത്തിന് ലഭ്യമാകില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് താരം അറിയിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ അറിയിക്കുന്നു.

ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നതായും ഈ സീസണില്‍ രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ കളിക്കാനാവില്ലെന്നും ജലജ് സക്‌സേന അറിയിച്ചതായി കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കാനാണ് താത്പര്യപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മറ്റു ടീമുകളില്‍ ചേരാനുള്ള പദ്ധതിയുണ്ടോ എന്നറിയില്ല. ഇതുവരെ എന്‍ഒസിക്ക് സമീപിച്ചിട്ടില്ല- വിനോദ് എസ്. കുമാര്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ രഞ്ജി ഫൈനലിലെത്തിയ കേരള ടീമിലെ നിര്‍ണായകസാന്നിധ്യമായിരുന്നു ജലജ്. 2016 മുതല്‍ കേരളത്തിനായി കളിച്ചുതുടങ്ങിയ താരം 2215 റണ്‍സും 269 വിക്കറ്റുമെടുത്തു. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയുമുണ്ട്.

Content Highlights: Jalaj Saxena unavailable for Keralas Ranji Trophy run cites idiosyncratic reasons

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article