16 June 2025, 07:12 AM IST

സത്യൻ, സതീഷ് സത്യൻ | ഫോട്ടോ: ആർക്കൈവ്സ്, എസ്.ശ്രീകേഷ്| മാതൃഭൂമി
തിരുവനന്തപുരം: മിമിക്രിയെന്നപേരിൽ സത്യൻ എന്ന അനശ്വര നടനെ അപമാനിക്കുകയാണ് ചിലരെന്ന് മകൻ സതീഷ് സത്യൻ. സത്യൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സത്യൻ സ്മൃതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യനെ മായംചേർത്ത് അവതരിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. സത്യനെ മോശമായി ചിത്രീകരിക്കുന്ന ഇവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. ഗുരുത്വമില്ലായ്മയാണ് കാണിക്കുന്നത്.

സത്യന്റെ സിനിമകൾ കണ്ടതിനുശേഷം ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി കാണിച്ചാൽ ഒരു പവൻ സമ്മാനമായി നൽകാം. സെൻട്രൽ സ്റ്റേഡിയത്തിൽ െവച്ച് ഇതുചെയ്യാൻ തയ്യാറായാൽ അവിടെ നടത്താനും ഞാൻ തയ്യാറാണ്. ഇക്കാര്യത്തിൽ താൻ അവരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വിനു കിരിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Sathish Sathyan, lad of legendary histrion Sathyan, criticizes mimicry artists
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·