Published: September 09, 2026 10:13 PM IST Updated: September 09, 2026 10:50 PM IST
1 minute Read
ചെന്നൈ ∙ പതിനഞ്ചുകാരനായ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെയും വെറുതെവിടാതെ എഐ വ്യാജ ചിത്രങ്ങൾ. ഒരു പെൺകുട്ടിയും വൈഭവ് സൂര്യവംശിയും ഒരുമിച്ചുള്ള വ്യാജ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘മിറർ സെൽഫി’ രൂപത്തിലുള്ള ചിത്രത്തിൽ പെൺകുട്ടിയെ വൈഭവ് ചുംബിക്കുന്നതായുമുണ്ട്.
What you should work next
‘‘വൈഭവ് സൂര്യവംശിക്കൊപ്പമുള്ള ഈ പെൺകുട്ടി ആരാണ്? ആരാധകർ വലിയ ആകാംക്ഷയിലാണ്, ഇന്റർനെറ്റിലെ ഏറ്റവും ചൂടേറിയ ചർച്ചാവിഷയമായി ഇതു മാറിയിരിക്കുന്നു’’ എന്ന കാപ്ഷൻ സഹിതമാണ് പല പേജുകളും ചിത്രം പ്രചരിപ്പിക്കുന്നത്.
കേവലം 15 വയസ്സു മാത്രം പ്രായമായ ഒരു താരത്തിന്റെ ഇത്തരത്തിൽ വ്യാജ ചിത്രങ്ങൾ നിർമിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. സംഭവത്തിൽ വൈഭവ് സൂര്യവംശി ഇതുവരെ പ്രതികരിച്ചിട്ടില്ല.
∙ തിളങ്ങാതെ വൈഭവ്
നിലവിൽ ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിനു വേണ്ടി കളിക്കുകയാണ് വൈഭവ് സൂര്യവംശി. ടീമിന്റെ വൈസ് ക്യാപ്റ്റനാണ് താരം. സൗത്ത് സോണിനെതിരായ ഫൈനലിന്റെ ആദ്യ ഇന്നിങ്സിൽ 44 റൺസെടുത്ത് പുറത്തായ താരത്തിന് രണ്ടാം ഇന്നിങ്സിൽ 16 പന്തിൽ 8 റൺസെടുക്കാനെ സാധിച്ചുള്ളൂ.
മത്സരത്തിൽ ഈസ്റ്റ് സോൺ വിജയിലേക്ക് അടുക്കുകയാണ്. ആദ്യ ഇന്നിങ്സിൽ 372 റൺസിന്റെ ലീഡ് നേടിയ ഈസ്റ്റ് സോണിന് നാലാം ദിനം അവസാനിക്കുമ്പോൾ 584 റൺസിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ഇരട്ടസെഞ്ചറി നേടിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചറി നേടി തിളങ്ങി.
English Summary:






English (US) ·