മീനാക്ഷി പുറത്താണെന്ന് പറഞ്ഞപ്പോൾ തോന്നി അമ്മക്ക് ഒപ്പമെന്ന്; ജപ്പാൻ യാത്രയും മഞ്ജുവിന്റെ ആ വാക്കുകളും; മകൾ, അമ്മ കൂടിക്കാഴ്ച രഹസ്യമോ?

3 months ago 5

Produced by: ഋതു നായർ|Samayam Malayalam3 Oct 2025, 11:34 am

വർഷങ്ങൾ ഇത്ര കഴിഞ്ഞും സ്വകാര്യതയെ മാനിക്കുന്ന ദിലീപും മഞ്ജുവും പിന്നെ അവരുടെ മകൾ മീനാക്ഷിയും. ശരിക്കും വേർപിരിയുന്ന ദമ്പതികൾക്ക് മാതൃകയാണ് ഇവർ

manju warrier and meenakshi dileep s latest funny  station  connected  instagram is trending connected  societal  media
താരങ്ങളുടെ സ്വകാര്യ കാര്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്ന ചില കാമറകണ്ണുകൾ നമ്മുടെ സിനിമ- സീരിയൽ ഇൻഡസ്ട്രിയിൽ ഇപ്പോൾ സജീവമാണ്. എയർപോർട്ടിൽ പോയാൽ സ്വകാര്യ ഫങ്ഷനുകളിൽ പങ്കെടുത്താൽ ഒക്കെയും കാമറകണ്ണുകൾ താരങ്ങളെ തേടിയെത്തും. ചിലപ്പോൾ ആ അവസ്ഥകൾ വളരെ അരോചകം ആയി എന്ന് അവർ കാണിക്കാറുമുണ്ട്. അത്തരത്തിൽ മിക്കപ്പോഴും മീനാക്ഷി ദിലീപ് പരസ്യമായി തന്നെ കാമറകളോടുള്ള നീരസം കാണിച്ചിട്ടുണ്ട്. അങ്ങനെ വലിയ രീതിയിൽ പൊതു വേദികളിൽ എത്താത്ത താര പുത്രിയാണ് മീനാക്ഷി. ഇടക്കൊക്കെ എത്തുമ്പോൾ അത് ആഘോഷം ആക്കാറുമുണ്ട്. പുത്തൻ ചില സോഷ്യൽ മീഡിയ ചർച്ചകൾ വായിക്കാം

ഫങ്ഷനിൽ പങ്കെടുക്കാതെ മഞ്ജു

ഫങ്ഷനിൽ പങ്കെടുക്കാതെ മഞ്ജു

കല്യാൺ ജ്യൂലറി സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദിലീപും കാവ്യാ മാധവനും എത്തിയിരുന്നു. ഈ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഈ ചടങ്ങിൽ പങ്കെടുക്കാറുണ്ട് ഇരുവരും. കഴിഞ്ഞ രണ്ടുവട്ടവും മീനാക്ഷിയും മഹാലക്ഷ്മിയും ഒപ്പം തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ഇരുവരും പങ്കെടുക്കാൻ എത്തിയില്ല

കാവ്യയുടെ വാക്കുകൾ

കാവ്യയുടെ വാക്കുകൾ

മീനാക്ഷി എവിടെ എന്ന ചോദ്യം കാവ്യയോട് ആണ് ചില ഓൺലൈൻ മീഡിയക്കാർ ചോദിച്ചത്. ആള് പുറത്താണ് അതാണ് വരാതെ ഇരുന്നത് എന്നായിരുന്നു മറുപടി, ഇതോടെ ആണ് ഫോറിൻ ടൂറിൽ ആണ് മീനാക്ഷി എന്ന ചർച്ചകൾ വന്നത്. എന്നാൽ ആ ടൂർ മഞ്ജു വാര്യർക്ക് ഒപ്പം ആകാം എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ഇരുവരും ഒരുമിച്ചെത്തുന്നത് കാണാൻ വേണ്ടി

ഇരുവരും ഒരുമിച്ചെത്തുന്നത് കാണാൻ വേണ്ടി

അമ്മയുടെയും മകളുടെയും ഇൻസ്റ്റ പോസ്റ്റുകളും മഞ്ജുവിന്റെ ഏറ്റവും ഒടുവിലത്തെ ക്യാപ്‌ഷനും എല്ലാം കൂടി ചേർത്തുവായിച്ചുകൊണ്ടാണ് അമ്മയ്ക്ക് ഒപ്പം തന്നെ ആകാം മകളും എന്ന ചര്ച്ച നടക്കുന്നത്. ഇരുവരും ഒരുമിച്ചെത്തുന്നത് കാണാൻ വേണ്ടി ഇവരെ സ്നേഹിക്കുന്നവർ ഇത്തരത്തിൽ മെർജിംഗ്‌ ചിത്രങ്ങൾ പോലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നുണ്ട്

മകളെ ഫോളോ ചെയ്യുന്ന അമ്മ

മകളെ ഫോളോ ചെയ്യുന്ന അമ്മ

ഇൻസ്റ്റയിൽ മകളെ ഫോളോ ചെയ്യുകയും പോസ്റ്റുകൾക്ക് ലൈക്ക്സ് പങ്കിടാറുമുണ്ട് മഞ്ജു. ഇടക്ക് അമ്മയെ ഫോളോ ചെയ്യുന്ന ആളായിരുന്നു മീനാക്ഷി. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത് വളരെ വലിയ ചർച്ച ആയപ്പോഴാണ് അൺ ഫോളോ ചെയ്യുന്നതും. മകളുടെ സ്വകാര്യതയെ എപ്പോഴും മാനിക്കാറുണ്ട് ദിലീപും മഞ്ജുവും. അതുകൊണ്ടുതന്നെയാണ് ഇവർ അതേകുറിച്ച് എവിടെയും തുറന്നുപറയാത്തതും

ഇന്നും ആ സ്വകര്യത അങ്ങനെ തന്നെ

 ഇന്നും ആ സ്വകര്യത അങ്ങനെ തന്നെ

മഞ്ജു വാര്യരും ദിലീപും 2014 ജൂലൈയിൽ ആണ് മ്യൂച്ചൽ പെറ്റിഷൻ ഹർജി സമർപ്പിച്ചത്. വാദങ്ങൾ പൂർത്തിയായ ശേഷം 2015 ജനുവരിയിൽ വിവാഹമോചനം നേടി. 1998 ൽ ആരംഭിച്ച 14 വർഷത്തെ ദാമ്പത്യം അവർ അവസാനിപ്പിച്ചപ്പോൾ മീനാക്ഷി ദിലീപിനൊപ്പം പോകാൻ തീരുമാനിച്ചു. വേർപിരിയലിനുള്ള കാരണങ്ങൾ ഇരുവരും എവിടെയും വെളിപ്പെടുത്തിയിട്ടുമില്ല.

Read Entire Article