മീനുവിന്റെ സ്വന്തം കുഞ്ഞാറ്റ! കൂട്ടുകാരിക്ക് മീനാക്ഷിയുടെ പിന്തുണ; ആശംസകൾ നേർന്ന് താര പുത്രി

7 months ago 10

Authored by: ഋതു നായർ|Samayam Malayalam13 Jun 2025, 9:21 am

ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലി നിർമിച്ച് നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് കുഞ്ഞാറ്റയുടെ സുന്ദരിയായവൾ സ്റ്റെല്ല

കുഞ്ഞാറ്റ മീനാക്ഷി ദിലീപ്കുഞ്ഞാറ്റ മീനാക്ഷി ദിലീപ് (ഫോട്ടോസ്- Samayam Malayalam)
ഇക്കഴിഞ്ഞ ദിവസമാണ് മറ്റൊരു താര പുത്രി കൂടി സിനിമയിലേക്ക് ഉള്ള എൻട്രി നടത്തിയത്. ഇന്ത്യ കണ്ടതിൽ വച്ചേറ്റവും വലിയ നടി ഉർവശിയുടെയും നടൻ മനോജ് കെ ജയന്റേയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ ആണ് സിനിമ എൻട്രി നടത്തുന്നത്.

സുന്ദരിയായവൾ സ്റ്റെല്ല ' എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മി (കുഞ്ഞാറ്റ )അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രം ചെയ്തുകൊണ്ട് ആ ചിത്രത്തിലെ നായിക പദവി കുഞ്ഞാറ്റ മനോഹരമാക്കാൻ പോകുന്നത് .


നായക സ്‌ഥാനത്ത് സർജാനോ ഖാലിദ് ആണ്. മലയാളത്തിന്‍റെ മറ്റു ഇഷ്ട താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആണ് സിനിമയുടെ ചിത്രീകരണം. എറണാകുളം ക്രൗൺ പ്ലാസയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടയിൽ ഏറെ വൈകാരിക നിമിഷങ്ങൾക്ക് കൂടി വേദി സാക്ഷ്യം വഹിച്ചു.

ഏറെക്കാലം സിംഗിൾ പേരന്റായിട്ടാണ് മനോജ് കെ ജയൻ കുഞ്ഞാറ്റയെ വളർത്തിയത്. ഉർവശിയുമായി വേർപിരിഞ്ഞ സമയത്ത് മകൾ അദ്ദേഹത്തോടൊപ്പം പോകാനാണ് താത്പര്യം പ്രകടിപ്പിച്ചതും. എന്നാൽ വർഷങ്ങൾ ഏറെ കഴിഞ്ഞപ്പോൾ അമ്മ മകൾ ബന്ധത്തിന്റ തീവ്രത കൂടുകയും അമ്മയും ആയി ചേർന്നുള്ള നല്ല നിമിഷങ്ങൾ കുഞ്ഞാറ്റ പങ്കിടുകയും ചെയ്തു.

അമ്മയുടെ അനുഗ്രഹം വാങ്ങണമെന്നും മകളെ പറഞ്ഞു പഠിപ്പിച്ചതുംമനോജ് കെ ജയൻ ആയിരുന്നു. അതേസമയം ഇവർ ഒന്നിച്ച പോലെ ദിലീപ്- മഞ്ജുവാര്യർ ദമ്പതിമാരുടെ മകൾ മീനാക്ഷിയെയും കൂടി അമ്മക്ക് ഒപ്പം കാണാൻ ആണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നായിരുന്നു ഈ വീഡിയോ വൈറൽ ആയതോടെ പലരും കുറിച്ചത്.

ALSO READലണ്ടൻ ഡെയ്‌സ് ആഘോഷമാക്കി നവ്യ നായർ! ചിത്രശലഭത്തെ പോലെ പാറിനടക്കാൻ രസമാണ്; ഈ ദിവസങ്ങൾ അമൂല്യമെന്ന് താരം

കുഞ്ഞാറ്റയ്ക്ക് സ്വന്തം കൂട്ടുകാരിയാണ് മീനാക്ഷി. മീനാക്ഷി ചെന്നൈയിൽ ആണ് എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയത്. കുഞ്ഞാറ്റ ചെന്നൈയിൽ പോകുമ്പോൾ ഒക്കെയും ഇരുവരും കറങ്ങാൻ പോകുന്ന ചിത്രങ്ങൾ ഒക്കെയും പങ്കിടുക പതിവായിരുന്നു. തന്റെ പ്രിയ കൂട്ടുകാരി സിനിമയിലേക്ക് എൻട്രി നടത്തുമ്പോൾ ആ സ്നേഹം പിന്തുണ ഒക്കെയും മീനാക്ഷി അറിയിക്കുന്നുണ്ട്. കുഞ്ഞാറ്റക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ടാണ് സിനിമയുടെ പോസ്റ്റർ മീനാക്ഷി പങ്കുവച്ചത്.

അതേസമയം കുഞ്ഞാറ്റക്ക് മീനാക്ഷിയെയും കൂടി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചൂടെ എന്നായിരുന്നു ആദ്യം മുതൽക്കേ വന്നിരുന്ന കമന്റുകൾ. ഇക്കഴിഞ്ഞ ദിവസം മനോജ് കെ ജയൻ മുൻ ഭാര്യയെ കുറിച്ച് മകളോട് പറയുന്ന വീഡിയോ കണ്ടപ്പോൾ മുതൽക്കേ മഞ്ജു ദിലീപ് വിഷയം, മീനാക്ഷി മഞ്ജു ബന്ധം ഇതൊക്കെയും ഏറെ ചർച്ച ആയിരുന്നു. മാത്രവുമല്ല മീനാക്ഷിയുടെ സിനിമ പ്രവേശത്തെക്കുറിച്ചുള്ള ചർച്ചകൾ ഏറെയും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

എന്നാൽ സിനിമ അഭിനയത്തെക്കുറിച്ച് എവിടെയും മീനാക്ഷി പ്രതിയ്ക്കരിച്ചിട്ടില്ല. എംഡി ചെയ്യുകയാണ് ഇപ്പോൾ താരപുത്രി. മീനാക്ഷിയുടെയും കുഞ്ഞാറ്റയുടെയും സാഹചര്യങ്ങൾ തമ്മിൽ തന്നെ നല്ല അന്തരം ഉണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

Read Entire Article