
കൂലി എന്ന ചിത്രത്തിൽ ആമിർ ഖാൻ | ഫോട്ടോ: X
രജനീകാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന കൂലി. ചിത്രത്തിലെ ആദ്യഗാനമുൾപ്പെടെ ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകളും ഇരുകയ്യുംനീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരു വമ്പൻ അപ്ഡേറ്റ് എത്തിയിരിക്കുന്നു. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ ക്യാരക്റ്റർ പോസ്റ്ററാണ് ഇത്.
ഇതാദ്യമായാണ് ആമിർ ഖാൻ ഒരു തമിഴ് സിനിമയുടെ ഭാഗമാകുന്നത്. മീശ പിരിച്ച്, ചുണ്ടിൽ പൈപ്പുമായി നിൽക്കുന്ന ആമിർ ആണ് പോസ്റ്ററിലുള്ളത്. ദാഹ എന്നാണ് കഥാപാത്രത്തിന്റെ പേര്. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള പോസ്റ്ററിൽ താരത്തിന്റെ കയ്യിലെ വാച്ച് മാത്രം സ്വർണ നിറത്തിലാണ്. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് ഐമാക്സ് പതിപ്പുമുണ്ടാകുമെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു.
'ഞാന്‍ രജനീകാന്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. ഞാന്‍ കഥപോലും കേട്ടില്ല. രജനി സാറിന്റെ 'കൂലി'യില്‍ അതിഥി വേഷം ചെയ്യണമെന്ന് ലോകേഷ് പറഞ്ഞപ്പോള്‍ തന്നെ, എന്തുതന്നെയായാലും ഞാന്‍ ചെയ്യാം എന്ന് ഉറപ്പുകൊടുത്തു. ലോകേഷിനൊപ്പം മറ്റൊരു മുഴുനീള ചിത്രം ചെയ്യുന്നുണ്ട്. കൈതി പൂര്‍ത്തിയാക്കിയ ശേഷം ലോകേഷ് അടുത്തവര്‍ഷം രണ്ടാംപകുതിയില്‍ ചിത്രീകരണം തുടങ്ങും', എന്നായിരുന്നു ചോദ്യത്തിന് ഉത്തരമായി ആമിര്‍ ഖാന്‍ പറഞ്ഞത്. ലോകേഷ് കനകരാജുമൊത്ത് സഹകരിക്കുന്നതിനേക്കുറിച്ച് ഈയിടെ ഒരഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞിരുന്നു.
നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. അനിരുദ്ധ് സംഗീത സംവിധാനവും അൻബറിവ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.
Content Highlights: 'Coolie': Aamir Khan's Character Poster Unveiled, IMAX Release Confirmed
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·