'മീശ'യുടെ അണിയറ പ്രവർത്തകർക്ക് ശ്രീ ശങ്കര കോളേജിൽ സ്വീകരണം; തിയേറ്ററുകളിൽ വിജയം തുടർന്ന് ചിത്രം

5 months ago 6

06 August 2025, 08:38 PM IST

meesha

ശ്രീ ശങ്കര കോളേജിൽ നടന്ന ഫ്രഷേഴ്സ് ഡേ ആഘോഷത്തിൽ പങ്കെടുക്കുന്ന മീശ സിനിമയിലെ അംഗങ്ങൾ

യൂണികോൺ മൂവീസിൻ്റെ ബാനറിൽ എംസി ജോസഫ് സംവിധാനം ചെയ്ത 'മീശ' എന്ന സിനിമയുടെ അണിയറപ്രവർത്തകർ, കാലടി ശ്രീ ശങ്കര കോളേജിൽ നടന്ന ഫ്രഷേഴ്സ് ഡേ ആഘോഷത്തിൽ പങ്കെടുത്തു. 'മീശ'യുടെ ടീമിനെ കോളേജ് അധികൃതരും, വിദ്യാര്‍ഥികളും ചേർന്ന് ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. സംവിധായകൻ എം.സി ജോസഫ്‌, അഭിനേതാക്കളായ കതിർ, ഹക്കീം, ഉണ്ണി ലാലു എന്നിവർ പങ്കെടുത്ത ചടങ്ങിൽ സിനിമാവിശേഷങ്ങളും, 'മീശ'യുടെ ചിത്രീകരണ അനുഭവങ്ങളും സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

സിനിമയുടെ വിജയം ആഘോഷിക്കുന്ന ഈ വേളയിൽ, വിദ്യാര്‍ഥികളുടെ ആവേശവും സ്നേഹവും വലിയ ഊർജ്ജം നൽകിയെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. തങ്ങളുടെ വിജയത്തിൽ സന്തോഷം പങ്കിടാൻ കോളേജിലെത്തിയ സിനിമാ ടീമിനെ ഹൃദയപൂർവ്വമാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.

Content Highlights: Meesha movie makers be fresher's time relation astatine Sree Sankara College

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article