
ചിത്രത്തിൻ്റെ ടീസർ പോസ്റ്റർ, ടീസറിൽ നിന്ന്
കൊച്ചി: എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ ടീസർ പുറത്തിറങ്ങി. യൂണികോൺ മൂവിസ്സിന്റെ ബാനറിൽ സജീർ ഗഫൂറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു വനത്തെ പശ്ചാതലമാക്കി തീവ്രമായ സാഹചര്യങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്ന ടീസർ സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും, നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് പറയുന്നത്. പരസ്പര വിശ്വാസത്തിന് എത്രത്തോളം ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രാധാന്യമുണ്ടെന്നുള്ള സൂചനയോടെയാണ് ചിത്രത്തിന്റെ ടീസർ അവസാനിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും നിരവധി പ്രമുഖരാണ് ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ടീസർ പങ്കുവെച്ചത്.
‘പരിയേറും പെരുമാൾ’ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കതിരിന്റെ ആദ്യ മലയാള ചിത്രമാണ് ‘മീശ’. കതിരിനു പുറമെ ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. ‘മീശ’യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. സരിഗമക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്. സണ്ണി തഴുത്തലയാണ് ലൈൻ പ്രൊഡ്യൂസർ. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്. സൗണ്ട് ഡിസൈനർ അരുൺ രാമ വർമ്മ. കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്സ്. പബ്ലിസിറ്റി ഡിസൈനുകൾ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകൾ ചെയ്തിരിക്കുന്നത് ഇല്ലുമിനാർട്ടിസ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ മേനോൻ. ഡിജിറ്റൽ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് എന്റർടൈൻമെന്റ് കോർണറും ഇൻവെർട്ടഡ് സ്റ്റുഡിയോയും ചേർന്നാണ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).
Content Highlights: `Meesha,` a Malayalam movie directed by MC Joseph
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·