Published: March 29 , 2025 07:21 PM IST
1 minute Read
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ രണ്ടാം മത്സരത്തിനിറങ്ങുന്ന മുംബൈ ഇന്ത്യൻസിന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ്. ടോസ് ജയിച്ച മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനു വിട്ടു. ഹാർദിക് പാണ്ഡ്യ ടീമിലേക്കു മടങ്ങിയെത്തിയതു മാത്രമാണ് മുംബൈ പ്ലേയിങ് ഇലവനിലെ മാറ്റം. മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ ഇന്നു കളിക്കാൻ സാധ്യതയില്ല. ഗുജറാത്തും ആദ്യ മത്സരം കളിച്ച അതേ ടീമുമായാണ് ഇറങ്ങുന്നത്.
വിലക്കു കാരണം ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്സ് നാലു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്തും ആദ്യത്തെ കളി തോറ്റു. പഞ്ചാബ് കിങ്സ് 11 റൺസിനാണ് ഗുജറാത്തിനെ തോൽപിച്ചത്.
മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ– രോഹിത് ശർമ, റിയാൻ റിക്കിൾട്ടൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), തിലക് വർമ, നമൻ ഥിർ, മിച്ചല്‍ സാന്റ്നർ, ദീപക് ചാഹർ, ട്രെന്റ് ബോൾട്ട്, മുജീബുർ റഹ്മാൻ, സത്യനാരായണ രാജു.
ഗുജറാത്ത് ടൈറ്റൻസ്– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), ഷെർഫെയ്ൻ റുഥർഫോർഡ്, ഷാറുഖ് ഖാൻ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, സായ് കിഷോർ, കഗിസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
English Summary:








English (US) ·