Curated byഗോകുൽ എസ് | Samayam Malayalam | Updated: 31 Mar 2025, 4:34 pm
Mumbai Indians IPL 2025: ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾക്ക് ശേഷം മുംബൈ ഇന്ത്യൻസിന്റെ വലിയ തലവേദനയായി ഇക്കാര്യം. സൂപ്പർ താരം ഫ്ലോപ്പ് ഷോ തുടരുന്നു.
ഹൈലൈറ്റ്:
- ആദ്യ രണ്ട് കളികളും തോറ്റ് മുംബൈ ഇന്ത്യൻസ്
- 2025 സീസണിൽ ടീമിന് ദയനീയ തുടക്കം
- ടീമിന്റെ തലവേദനയായി സൂപ്പർ താരം
മുംബൈ ഇന്ത്യൻസ്രോഹിതിന്റെ മോശം പ്രകടനങ്ങൾ ഈ രണ്ട് കളികളിലും മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി സമ്മാനിച്ചു. അടുത്ത കളിയിലെങ്കിലും രോഹിത് ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ.
Also Read: അടുത്ത കളിക്ക് മുൻപ് സുപ്രധാന നീക്കവുമായി സഞ്ജു സാംസൺ; രാജസ്ഥാൻ റോയൽസ് ഡബിൾ സ്ട്രോങ്ങാവാൻ പോകുന്നു
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐപിഎല്ലിൽ അത്ര മികച്ച റെക്കോഡല്ല രോഹിത് ശർമക്കുള്ളത് എന്നതും ശ്രദ്ധേയം. അവസാന 6 സീസണുകളിൽ നിന്ന് 24.8 ബാറ്റിങ് ശരാശരിയിൽ 1738 റൺസ് മാത്രമാണ് രോഹിതിന് നേടാനായത്. 2020 ൽ 12 കളികളിൽ 332 റൺസ് നേടിയ രോഹിത്, 2021 ൽ 13 കളികളിൽ 381 റൺസാണ് സ്കോർ ചെയ്തത്. 2022 ൽ 14 മത്സരങ്ങളിൽ നിന്ന് ആകെ 268 റൺസ് മാത്രമാണ് മുംബൈ ഇന്ത്യൻസ് താരം നേടിയത്. 2023 ൽ 332, 2024 ൽ 417 എന്നിങ്ങനെയാണ് രോഹിതിന്റെ റൺ നേട്ടം.
മുംബൈ ഇന്ത്യൻസിന്റെ പ്രകടനങ്ങൾ: സീസണിലെ ആദ്യ കളിയിൽ ചെന്നൈ സൂപ്പർ കിങ്സായിരുന്നു മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ. ചെന്നൈയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് മുംബൈ. 20 ഓവറുകളിൽ 155/9 എന്ന സ്കോറിൽ അവർ ഒതുങ്ങി. ചെന്നൈയാവട്ടെ 19.1 ഓവറുകളിൽ വിജയലക്ഷ്യം മറികടന്നു. നാല് വിക്കറ്റുകൾ വീഴ്ത്തിയ സിഎസ്കെ താരം നൂർ അഹമ്മദായിരുന്നു മത്സരത്തിലെ കേമൻ.
Also Read: രാജസ്ഥാൻ റോയൽസിന്റെ ആ സർപ്രൈസ് നീക്കം വൻ വിജയം; സഞ്ജുവിന്റെ ടീമിന്റെ ബാറ്റിങ് ഓർഡർ ഇനി ഇങ്ങനെ തന്നെ
ഗുജറാത്ത് ടൈറ്റൻസിന് എതിരെയായിരുന്നു മുംബൈ ഇന്ത്യൻസിന്റെ രണ്ടാം മത്സരം. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 196/8 എന്ന മികച്ച സ്കോറാണ് നേടിയത്. മുംബൈ ഇന്ത്യൻസിന്റെ മറുപടിയാകട്ടെ 160/6 ൽ അവസാനിച്ചു. ഗുജറാത്ത് 36 റൺസിന്റെ ജയം നേടിയ കളിയിൽ അവരുടെ പേസ് ബൗളറായ പ്രസിദ് കൃഷ്ണയായിരുന്നു പ്ലേയർ ഓഫ് ദി മാച്ച്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·