Curated by: ഗോകുൽ എസ്|Samayam Malayalam•5 Jun 2025, 11:48 pm
അടുത്ത സീസണ് മുൻപ് മുംബൈ ഇന്ത്യൻസ് ( Mumbai Indians ) ടീമിൽ ചില സുപ്രധാന മാറ്റങ്ങൾ വന്നേക്കും. ഈ നാല് താരങ്ങൾ ടീമിൽ നിന്ന് പുറത്തായേക്കും. സാധ്യതകൾ ഇങ്ങനെ.
ഹൈലൈറ്റ്:
- മുംബൈ ഇന്ത്യൻസ് ടീമിൽ മാറ്റങ്ങൾ വരും
- ചില താരങ്ങൾ ടീമിൽ നിന്ന് പുറത്തായേക്കും
- ഇക്കുറി മുംബൈ കാഴ്ച വെച്ചത് മികച്ച പ്രകടനം
മുംബൈ ഇന്ത്യൻസ് (ഫോട്ടോസ്- Samayam Malayalam) 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് നടന്ന മെഗാലേലത്തിൽ മുംബൈ ഇന്ത്യൻസ് വമ്പൻ തുകക്ക് വാങ്ങിയ കളിക്കാരനാണ് ദീപക് ചഹർ. 9.25 കോടി രൂപയാണ് ചഹറിനായി മുംബൈ മുടക്കിയത്. എന്നാൽ വലിയ പ്രതീക്ഷകളോടെ സ്വന്തമാക്കിയ താരം ഇക്കുറി വൻ ഫ്ലോപ്പായി. 14 മത്സരങ്ങളിൽ മുംബൈക്കായി ഇറങ്ങിയ ദീപക് ചഹർ 11 വിക്കറ്റുകളാണ് നേടിയത്. 9.17 ആയിരുന്നു താരത്തിന്റെ ബൗളിങ് എക്കോണമി.
മുംബൈ ഇന്ത്യൻസിൽ നിന്ന് ഈ നാല് താരങ്ങൾ പുറത്താകും; അടുത്ത സീസണ് മുൻപ് ടീമിൽ വമ്പൻ മാറ്റങ്ങൾ
ടീമിന്റെ പ്രതീക്ഷക്കൊത്ത് ഉയരാൻ താരത്തിന് കഴിഞ്ഞില്ല. പരിക്കിനെ തുടർന്ന് പ്ലേ ഓഫിൽ കളിക്കാനും ദീപക് ചഹറിന് കഴിഞ്ഞില്ല. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ അടുത്ത സീസണ് മുൻപ് ദീപക് ചഹറിനെ മുംബൈ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യത വളരെ കൂടുതലാണ്.
അടുത്ത ലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസ്, ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ള താരമാണ് ലിസാഡ് വില്ല്യംസ്. ദക്ഷിണാഫ്രിക്കൻ പേസറായ ലിസാഡിനെ ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ നിന്നായിരുന്നു മുംബൈ ഇന്ത്യൻസ് വാങ്ങിയത്. 75 ലക്ഷം രൂപയായിരുന്നു താരത്തിന്റെ വില. എന്നാൽ പരിക്കിനെ തുടർന്ന് ഈ സീസണിൽ നിന്ന് അദ്ദേഹം പുറത്താവുകയായിരുന്നു. തുടർന്നാണ് കോർബിൻ ബോഷിനെ മുംബൈ പകരക്കാരനായി സൈൻ ചെയ്തത്.
ആ തീരുമാനം തെറ്റിയോ, തോൽവിക്ക് ശേഷം തുറന്ന് പറഞ്ഞ് ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായത് ഇക്കാര്യം
ഇത്തവണത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പകരക്കാരനായി സൈൻ ചെയ്ത താരമാണ് അഫ്ഗാൻ സ്പിന്നറായ മുജീബുർ റഹ്മാൻ. മറ്റൊരു അഫ്ഗാൻ സ്പിന്നറായ എ എം ഗസൻഫാർ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലായിരുന്നു ഈ താരത്തെ മുംബൈ ടീമിലെത്തിച്ചത്. ഒരു കളിയിൽ മാത്രമാണ് ഇക്കുറി മുജീബുർ റഹ്മാണ് അവസരം ലഭിച്ചത്.
ഈ മത്സരത്തിൽ രണ്ടോവറുകൾ എറിഞ്ഞ താരം ഒരു വിക്കറ്റ് നേടിയെങ്കിലും അതിനായി വിട്ടുകൊടുത്തത് 28 റൺസാണ്. ഒരു ഐപിഎൽ ടീമിൽ എട്ട് വിദേശ സ്ലോട്ടുകളാണ് ഉള്ളത്. അടുത്ത സീസണിൽ പരിക്ക് മാറി ഗസൻഫർ മടങ്ങിയെത്തുന്നതോടെ മുജീബുർ റഹ്മാനെ ഒഴിവാക്കാൻ മുംബൈ നിർബന്ധിതരാകും.
ഐപിഎല്‍ 2025 കിരീടം ആര്‍സിബിക്ക്; 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം, പഞ്ചാബിനെ ആറ് റണ്‍സിന് വീഴ്ത്തി
യുവ വിക്കറ്റ് കീപ്പർ ബാറ്റർ റോബിൻ മിൻസിനെയും മുംബൈ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്. ഐപിഎൽ മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് 3.4 കോടി രൂപക്ക് സ്വന്തമാക്കിയ താരമാണ് മിൻസ്. രണ്ട് മത്സരങ്ങളിൽ ഇക്കുറി അവസരം ലഭിച്ച താരത്തിന് ആകെ ആറ് റൺസ് മാത്രമേ നേടാനായുള്ളൂ. റിലീസ് ചെയ്താലും കുറഞ്ഞ തുകക്ക് താരത്തെ സ്വന്തമാക്കാൻ സാധിച്ചേക്കുമെന്നതിനാൽ ആ നീക്കത്തിന് മുംബൈ ഇന്ത്യൻസ് ശ്രമിച്ചേക്കും.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·