Curated by: ഗോകുൽ എസ്|Samayam Malayalam•20 Jul 2025, 3:53 pm
അടുത്ത ഐപിഎല്ലിന് മുൻപ് മുംബൈ ഇന്ത്യൻസ് ( Mumbai Indians) ആരെയൊക്കെ നിലനിർത്തും. വെടിക്കെട്ട് ഫോമിലുള്ള ഒരു വിദേശ താരത്തെ ടീമിൽ റിട്ടെയിൻ ചെയ്യാൻ മികച്ച സാധ്യത.
ഹൈലൈറ്റ്:
- വിദേശ സൂപ്പർ താരത്തെ മുംബൈ നിലനിർത്തും
- വെടിക്കെട്ട് ബാറ്റർ മിന്നും ഫോമിൽ
- ആറാം ഐപിഎൽ കിരീടമാണ് ഇനി മുംബൈയുടെ ലക്ഷ്യം
മുംബൈ ഇന്ത്യൻസ് (ഫോട്ടോസ്- Getty Images) കരുണ്‍ നായര്‍ക്ക് ഇനി അവസരം ലഭിക്കില്ലേ? ഇങ്ങനെ സംഭവിച്ചാല്‍ കരിയര്‍ തന്നെ അവസാനിക്കും
അതേ സമയം ടീം നിലനിർത്തുമെന്ന് ഇതിനകം ഉറപ്പായിക്കഴിഞ്ഞ ചില കളിക്കാരുമുണ്ട്. അതിൽ പ്രധാനിയാണ് ഇംഗ്ലീഷ് സൂപ്പർ താരം വിൽ ജാക്സ്. 2025 സീസൺ ഐപിഎല്ലിന് ശേഷം മിന്നും ഫോമിൽ കളിക്കുന്ന ജാക്സ് തന്റെ പ്രകടനങ്ങളിലൂടെ മുംബൈ ഇന്ത്യൻസിൽ റിട്ടൻഷൻ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ 5.25 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ താരമാണ് വിൽ ജാക്സ് . ഇപ്പോളിതാ ഇംഗ്ലണ്ടിൽ നടക്കുന്ന വിറ്റാലിറ്റി ടി20 ബ്ലാസ്റ്റിൽ തീപ്പൊരി ഫോമിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം സസക്സിന് എതിരെ നടന്ന കളിയിൽ 59 പന്തിൽ 100 റൺസ് നേടിയ താരം ഈ സീസണിന്റെ തുടക്കം മുതൽ വെടിക്കെട്ട് ഫോമിലാണ്. 10 മത്സരങ്ങളിൽ നിന്ന് 50.40 ബാറ്റിങ് ശരാശരിയിൽ 504 റൺസാണ് വിൽ ജാക്സിന്റെ സമ്പാദ്യം. 164.71 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. 51 ഫോറുകളും 23 സിക്സറുകളും ഈ ടൂർണമെന്റിൽ താരം നേടിക്കഴിഞ്ഞു.
Also Read: മുംബൈ ഇന്ത്യൻസിൽ നിന്ന് ഈ നാല് താരങ്ങൾ പുറത്താകും; അടുത്ത സീസണ് മുൻപ് ടീമിൽ വമ്പൻ മാറ്റങ്ങൾ
വിറ്റാലിറ്റി ടി20 ബ്ലാസ്റ്റിൽ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ 100, 52, 57, 31, 57 എന്നിങ്ങനെയാണ് വിൽ ജാക്സിന്റെ സ്കോറുകൾ. ബാറ്റിങ്ങിന് പുറമെ പന്ത് കൊണ്ടും താരം ടീമിന് മികച്ച സംഭാവനകൾ നൽകുന്നുണ്ട്. നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ വിൽ ജാക്സിനെ മുംബൈ ടീമിൽ നിലനിർത്തിയില്ലെങ്കിലാവും അത്ഭുതം.
2025 സീസൺ ഐപിഎല്ലിൽ 13 മത്സരങ്ങളിലാണ് വിൽ ജാക്സ് മുംബൈ ഇന്ത്യൻസിനായി കളിച്ചത്. ഇത്രയും കളികളിൽ 233 റൺസും, ആറ് വിക്കറ്റുകളുമായിരുന്നു താരത്തിന്റെ സമ്പാദ്യം. ബാറ്റിങ് ഓർഡറിൽ ഏത് പൊസിഷനിലും കളിപ്പിക്കാമെന്നതാണ് താരത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. മുംബൈക്ക് പുറമെ ആർസിബിക്കായും വിൽ ജാക്സ് ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. 2024 ൽ ബംഗളൂരു ഫ്രാഞ്ചൈസിക്കായി എട്ട് കളികളിൽ 230 റൺസായിരുന്നു വിൽ ജാക്സ് നേടിയത്.
2025 സീസൺ കളിച്ച മുംബൈ ഇന്ത്യൻസിന്റെ സ്ക്വാഡ് ഇങ്ങനെ: രോഹിത് ശർമ, സൂര്യകുമാർ യാദവ്, റോബിൻ മിൻസ്, ശ്രീജിത് കൃഷ്ണൻ, ബെവോൺ ജേക്കബ്സ്, ജോണി ബെയർസ്റ്റോ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, നമൻ ധിർ, മിച്ചൽ സാന്റ്നർ, രാജ് അംഗഡ് ബാവ, ട്രെന്റ് ബോൾട്ട്, കരൺ ശർമ, ദീപക് ചഹർ, അശ്വനി കുമാർ, റീസ് ടോപ്ലെ, സത്യനാരായണ രാജു, അർജുൻ ടെണ്ടുൽക്കർ, മുജീബുർ റഹ്മാൻ, രഘു ശർമ, ചരിത് അസലങ്ക, റിച്ചാഡ് ഗ്ലീസൺ, ജസ്പ്രിത് ബുംറ.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·