മുംബൈ നഗരത്തിൽ സാറ തെൻഡുൽക്കറുടെ പുതിയ സംരംഭം; ചടങ്ങിലെ താരമായി അർജുന്റെ ഭാവി വധു

5 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 23, 2025 08:07 AM IST

1 minute Read

 X@SachinTendulkar
സാറ തെൻഡുൽക്കർ, സാനിയ ചന്ദോക് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ. Photo: X@SachinTendulkar

മുംബൈ∙ സാറാ തെൻഡുൽക്കറുടെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സച്ചിൻ തെൻഡുൽക്കർക്കും കുടുംബത്തിനുമൊപ്പം തിളങ്ങി അർജുൻ തെൻഡുൽക്കറുടെ ഭാവി വധു സാനിയ ചന്ദോക്ക്. കഴിഞ്ഞ ദിവസമാണ് അർജുനും സാനിയയും തമ്മിലുള്ള വിവാഹ നിശ്ചയചടങ്ങുകൾ നടത്തിയത്. വെള്ളിയാഴ്ച മുംബൈ നഗരത്തിൽ സാറാ തെൻഡുൽക്കറുടെ ഉടമസ്ഥതയിലുള്ള ‘‘പൈലേറ്റ്സ് സ്റ്റുഡിയോ’’ ഉദ്ഘാടനത്തിനാണ് സാനിയ ചന്ദോക്കും എത്തിയത്.

‘‘മാതാപിതാക്കൾ എന്ന നിലയിൽ, മക്കൾക്ക് അവർക്ക് ശരിക്കും ഇഷ്ടമുള്ള എന്തെങ്കിലും കണ്ടെത്താൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കും. സാറ ഒരു പൈലേറ്റ്സ് സ്റ്റുഡിയോ തുറക്കുന്നത് കാണുന്നത് ഞങ്ങളുടെ ഹൃദയം നിറയ്ക്കുന്ന അത്തരം നിമിഷങ്ങളിൽ ഒന്നാണ്. സ്വന്തം കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്, അവൾ ഈ യാത്ര പടിപടിയായി പടുത്തുയർത്തിയിരിക്കുന്നു. നീ ആരംഭിക്കാൻ പോകുന്ന ഈ യാത്രയ്ക്ക് അഭിനന്ദനങ്ങൾ!’’– സച്ചിൻ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.

സാറാ തെൻഡുൽക്കർക്കൊപ്പം സാനിയയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മുംബൈയിലെ പ്രമുഖ വ്യവസായികളായ ഘായി കുടുംബത്തിലെ അംഗമാണ് സാനിയ. മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ ലിമിറ്റഡ് ലയബിലിറ്റി പാർട്നർഷിപ്പിന്റെ സ്ഥാപക ഡയറക്ടർ കൂടിയാണ് സാനിയ. അർജുന് 25 വയസ്സും സാനിയയ്ക്ക് 26 വയസ്സുമാണു പ്രായം.

As a parent, you ever anticipation your children find thing they genuinely emotion doing. Watching Sara unfastened a Pilates workplace has been 1 of those moments that fills our hearts.

She has built this travel with her ain hard enactment and belief, ceramic by brick.

Nutrition and question have… pic.twitter.com/lpRYj6mXer

— Sachin Tendulkar (@sachin_rt) August 22, 2025

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SachinTendulkar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Sara Tendulkar's Pilates Studio motorboat saw the Tendulkar household and Sania Chandoke celebrating the caller venture. Sachin Tendulkar expressed his pridefulness and enactment for Sara's dedication and hard enactment successful gathering her ain business.

Read Entire Article