Published: August 23, 2025 08:27 AM IST
1 minute Read
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ(കെസിഎൽ) നിന്ന് മിടുക്കരെ തേടി ഐപിഎൽ ടീം പ്രതിനിധികളുമെത്തി. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾക്കായി താരങ്ങളെ തിരയുന്ന ടാലന്റ് സ്കൗട്ടുകളാണ് കെസിഎൽ മത്സരങ്ങൾ കാണാൻ സ്പോർട്സ് ഹബ് രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയിരിക്കുന്നത്.
ഇന്ത്യൻ ടീമിന്റെ മുൻ വിക്കറ്റ് കീപ്പർ കിരൺ മോറെയാണ് മുംബൈക്കായി ഇത്തവണ താരവേട്ടയ്ക്ക് എത്തിയിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്കൗട്ടായി മുൻ കേരള രഞ്ജി ട്രോഫി താരവും കേരളത്തിന്റെ ചീഫ് സിലക്ടറുമായ പി.പ്രശാന്താണ് കളത്തിലുള്ളത്. രാജസ്ഥാൻ റോയൽസിനായി മൽകേഷ് രമേഷ് ഗാന്ധി, റോയൽ ചാലഞ്ചേഴ്സിനായി അശ്വിൻ വെങ്കിട്ടരാമൻ എന്നിവരും കളി കാണാനുണ്ട്.
English Summary:








English (US) ·