Published: December 27, 2025 02:37 PM IST
1 minute Read
ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോൾ ക്ലബ് മുംബൈ സിറ്റി എഫ്സിയുടെ പ്രധാന ഓഹരിയുടമകളായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് (സിഎഫ്ജി) ഉടമസ്ഥാവകാശം തിരികെ നൽകി. ഐഎസ്എൽ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഇതോടെ, ക്ലബ്ബിന്റെ പൂർണ അവകാശം സ്ഥാപക ഉടമകളായ ബോളിവുഡ് താരം രൺബീർ കപൂറിനും ബിസിനസുകാരൻ ബിമൽ പരേഖിനുമായി.
2019ലായിരുന്നു ക്ലബ്ബിന്റെ 65% ഓഹരികൾ അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന്റെ മേധാവിത്തത്തിലുള്ള സിഎഫ്ജി സ്വന്തമാക്കിയത്. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെ ലോകത്തെ വിവിധ ലീഗുകളിൽ കളിക്കുന്ന ക്ലബ്ബുകളുടെ ഉടമകളായ സിഎഫ്ജി ഗ്രൂപ്പിന്റെ പിന്മാറ്റം ഐഎസ്എലിനു വൻതിരിച്ചടിയായി. സിഎഫ്ജി ക്ലബ്ബിന്റെ പ്രധാന ഓഹരിയുടമകളായ ശേഷം സിറ്റി 2 ഐഎസ്എൽ കിരീടങ്ങൾ ഉൾപ്പെടെ 4 ട്രോഫികൾ നേടി. നിലവിലെ സാഹചര്യത്തിൽ ഐഎസ്എലിലെ അനിശ്ചിതത്വവും സാമ്പത്തിക സാഹചര്യങ്ങളും വിലയിരുത്തിയാണ് നടപടിയെന്നു സിഎഫ്ജി അറിയിച്ചു.
പ്രതിഷേധിച്ച് ഗോവ
മഡ്‌ഗാവ് ∙ ഐഎസ്എൽ പ്രതിസന്ധിയിൽ പ്രതിഷേധ സൂചകമായി, എഎഫ്സി ചാംപ്യൻസ് ലീഗ് (2) ഫുട്ബോൾ മത്സരത്തിന്റെ തുടക്കത്തിൽ ഏതാനും നിമിഷം കളി നിർത്തിവച്ച് എഫ്സി ഗോവ ടീം. 24ന് വൈകിട്ട് തജിക്കിസ്ഥാൻ ക്ലബ് എഫ്സി ഇസ്ടിക്‌ലാലിനെതിരായ മത്സരത്തിന്റെ തുടക്കത്തിലാണ് ഗോവ താരങ്ങൾ പ്രതിഷേധിച്ചത്.
English Summary:








English (US) ·