06 August 2025, 09:28 AM IST

യോർഗെ കോസ്റ്റ | X.com/ISL
ലിസ്ബൺ: പോർച്ചുഗൽ ക്ലബ്ബായ പോർട്ടോയുടെ ഇതിഹാസതാരവും ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ മുൻപരിശീലകനുമായ യോർഗെ കോസ്റ്റ (53) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു അന്ത്യം. നിലവിൽ പോർട്ടോ ക്ലബ്ബിന്റെ ഫുട്‌ബോൾ ഡയറക്ടറായിരുന്നു. 2018-19 സീസണിലാണ് കോസ്റ്റ മുംബൈ സിറ്റിയെ പരിശീലിപ്പിച്ചത്. 39 കളിയിൽ ടീമിനെ ഇറക്കിയതിൽ 17 ജയവും എട്ടുസമനിലയും നേടി. 14 മത്സരങ്ങളിൽ തോറ്റു. കരിയറിൽ 16 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
കളിക്കാരനായി പോർട്ടോ ക്ലബ്ബിനായി തിളങ്ങി. ചാമ്പ്യൻസ് ലീഗും യുവേഫ കപ്പും ഇന്റർ കോണ്ടിനെന്റൽ കപ്പും നേടി. എട്ടുതവണ പോർച്ചുഗൽ ലീഗും സ്വന്തമാക്കി. സെൻട്രൽ ബാക്കായിരുന്ന താരം പോർട്ടോക്കായി 383 മത്സരങ്ങൾ കളിച്ചു. 25 ഗോളും നേടി. പോർച്ചുഗൽ ദേശീയടീമിനായി 50 മത്സരം കളിച്ചു. ഇതിൽ രണ്ടുഗോളുണ്ട്. 1991-ൽ അണ്ടർ-20 ലോകകപ്പ് ജയിച്ച പോർച്ചുഗൽ ടീമിൽ അംഗമായിരുന്നു.
Content Highlights: Former Mumbai City FC caput manager Jorge Costa dies








English (US) ·