Published: August 24, 2025 10:38 AM IST
1 minute Read
മുംബൈ∙ ക്രിക്കറ്റിൽ ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച ശേഷം കുടുംബത്തോടൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. വിദേശത്തെ അവധിക്കാലം കഴിഞ്ഞ് മുംബൈയിൽ മടങ്ങിയെത്തിയ രോഹിത് ശർമ തന്റെ ആഡംബര വാഹനങ്ങളിൽ ഇടയ്ക്കിടെ നഗരത്തിലേക്ക് ഇറങ്ങാറുണ്ട്. കഴിഞ്ഞ ദിവസം അങ്ങനെ ഇറങ്ങിയപ്പോൾ മുംബൈയിലെ ഗതാഗതക്കുരുക്കിലും താരം പെട്ടു.
കാറിനുള്ളിൽ ഇതിഹാസ താരത്തെ കണ്ടതോടെ ആരാധകരുടെ ബഹളമായി. രോഹിത് ശർമയുടെ ദൃശ്യങ്ങൾ പകർത്തിയ ഒരാൾക്കു നേരെ സൂപ്പർ താരം ‘‘തംപ്സ് അപ്’ കാണിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് രോഹിത് ശർമ ഇന്ത്യൻ ജഴ്സിയിൽ ഇനി കളിക്കാനിറങ്ങുക. അതിനു ശേഷം രോഹിതും വിരാട് കോലിയും രാജ്യാന്തര ക്രിക്കറ്റിൽനിന്നു പൂർണമായും വിരമിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കുടുംബത്തോടൊപ്പം ലണ്ടനിലുള്ള വിരാട് കോലി എല്ലാ ദിവസവും രണ്ടു മണിക്കൂർ വീതം ലോഡ്സ് സ്റ്റേഡിയത്തിൽ പരിശീലിക്കുന്നുണ്ട്. അതേസമയം 2027ലെ ഏകദിന ലോകകപ്പ് കൂടി രോഹിത് ശർമ കളിക്കുമെന്നാണു പ്രതീക്ഷയെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പ്രതികരിച്ചു. ‘‘രോഹിത് ശർമയ്ക്ക് 38 വയസ്സായി. ഇപ്പോഴും ഏകദിന ക്യാപ്റ്റനാണ്. 2027 ലോകകപ്പിനു ശേഷം അദ്ദേഹം വിരമിക്കുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്. തുടർന്ന് ഗിൽ ക്യാപ്റ്റന്‍സി ഏറ്റെടുക്കും.’’– മുഹമ്മദ് കൈഫ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
Rohit Sharma got stuck successful Mumbai postulation successful his caller Lamborghini, but helium inactive didn’t hide to question to his fans portion heading location aft finishing training.❤️
The antheral with aureate bosom @ImRo45 🐐 pic.twitter.com/ioJvh93h7b
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Rushi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·