Published: August 14, 2025 08:22 AM IST
1 minute Read
മുംബൈ∙ ഇന്ത്യയിൽത്തന്നെ അറിയപ്പെടുന്ന പ്രമുഖ വ്യവസായ കുടുംബത്തിലെ പുതുതലമുറയിൽപ്പെട്ടയാളാണ്, ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ െതൻഡുൽക്കറിന്റെ മകൻ അർജുന്റെ ഭാവി വധു സാനിയ ചന്ദോക്ക്. മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ ലിമിറ്റഡ് ലയബിലിറ്റി പാർട്നർഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് സാനിയ. പ്രശസ്ത ബിസിനസ് കുടുംബത്തിലെ അംഗവും ബിസിനസ് രംഗത്ത് സജീവവുമാണെങ്കിൽ, സാനിയ പൊതുവേദികളിൽ അത്ര സുപരിചിതയല്ല.
മൃഗപരിപാലന രംഗത്തെ വേൾഡ്‌വൈഡ് വെറ്ററിനറി സർവീസിന്റെ (ഡബ്ല്യുവിഎസ്) എബിസി പ്രോഗ്രാം പൂർത്തിയാക്കി തങ്ങളുടെ സ്ഥാപകയായ സാനിയ, സർട്ടിഫൈഡ് വെറ്ററിനറി ടെക്‌നീഷ്യനായതിന്റെ ആഹ്ലാദം പങ്കുവയ്ക്കുന്ന ഒരു പോസ്റ്റ് മാസങ്ങൾക്കു മുൻപ് ‘മിസ്റ്റർ പോസി’ന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ (മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സ്) രേഖകൾ പ്രകാരം മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ ലിമിറ്റഡ് ലയബിലിറ്റി പാർട്നർഷിപ്പിന്റെ ഡെസിഗ്‌നേറ്റഡ് പാർട്ണറും ഡയറക്ടറുമാണ് സാനിയ.
മുംബൈയിലെ പ്രമുഖ വ്യവസായികളായ ഘായി കുടുംബം, ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുംബൈ മറൈൻ ഡ്രൈവിലെ ഇന്റർകോണ്ടിനന്റൽ ഹോട്ടൽ ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്. പ്രമുഖ ഐസ് ക്രീം ബ്രാൻഡായ ബ്രൂക്‌ലിൻ ക്രീമറിയും ഘായി കുടുംബത്തിന്റേതു തന്നെ.
സാനിയയുടെ മുത്തച്ഛനായ രവി ഇക്ബാൽ ഘായി, മുംബൈ വ്യവസായ ലോകത്തെ ശക്തമായ സാന്നിധ്യമാണ്. ഘായി കുടുംബത്തിന്റെ ഉടസ്ഥതിലുള്ള വ്യവസായ ശൃംഖലയായ ഗ്രാവിസ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ ചെയർമാനുമാണ്. സുപ്രസിദ്ധമായ ‘ക്വാളിറ്റി ഐസ് ക്രീം’ ബ്രാൻഡ്, മുംബൈ മറൈൻ ഡ്രൈവിലെ ഇന്റർകോണ്ടിനന്റൽ ഹോട്ടൽ എന്നിവ സ്ഥാപിച്ച ഇക്ബാൽ കൃഷന്റെ മകനാണ് രവി ഘായി. പിതാവിന്റെ പാത വ്യവസായ രംഗത്തെത്തിയ രവി ഘായി, കുടുംബ വ്യവസായത്തിന് രാജ്യത്തും രാജ്യത്തിനു പുറത്തും പ്രശസ്തി സമ്മാനിച്ചു. രവി ഘായിയുടെ നേതൃത്വത്തിൽ മിഡിൽ ഈസ്റ്റ് മേഖലയായിരുന്നു പ്രധാന തട്ടകം.
English Summary:








English (US) ·