Published: January 18, 2026 07:00 AM IST Updated: January 18, 2026 07:54 AM IST
1 minute Read
നവി മുംബൈ∙ ക്യാപ്റ്റൻ മെഗ് ലാനിങ്ങും (70) സഹതാരം ഫീബി ലിച്ച്ഫീൽഡും (61) അർധ സെഞ്ചറിയുമായി മുൻപിൽ നിന്നു നയിച്ചപ്പോൾ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെതിരെ യുപി വോറിയേഴ്സിന് 22 റൺസ് ജയം. ഇതുവരെ നടന്ന 5 മത്സരങ്ങളിൽ 2 കളികൾ മാത്രം വിജയിച്ച യുപി, രണ്ടിലും തോൽപിച്ചത് നിലവിലെ ചാംപ്യൻമാരായ മുംബൈയെയാണ്. സ്കോർ: യുപി– 20 ഓവറിൽ 8ന് 187, മുംബൈ 20 ഓവറിൽ 6ന് 165.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുപി വോറിയേഴ്സിന് ഓപ്പണർ കിരൺ നവ്ഗിരെയെ (0) ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ ഓസ്ട്രേലിയൻ താരം ലിച്ച്ഫീൽഡിനെ (37 പന്തിൽ 61) കൂട്ടുപിടിച്ച് ക്യാപ്റ്റൻ ലാനിങ് (45 പന്തിൽ 70) ഇന്നിങ്സിന് അടിത്തറയിട്ടു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്നു നേടിയത് 119 റൺസാണ്.
188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ മുൻനിര ബാറ്റർമാരെ നഷ്ടമായി. ഓപ്പണിങ് ബാറ്ററായി സ്ഥാനക്കയറ്റം കിട്ടിയ മലയാളി താരം സജന സജീവിനും (10) തിളങ്ങാനായില്ല. 6–ാം വിക്കറ്റിൽ 83 റൺസ് നേടിയ അമൻജോതിന്റെയും (41 റൺസ്) അമേലിയയുടെയും (49 റൺസും) പോരാട്ടത്തിന് മുംബൈയെ വിജയത്തിലെത്തിക്കാനായില്ല.
English Summary:








English (US) ·