മുഖത്തുനോക്കാതെ ഹർമൻപ്രീതും സ്മൃതിയും, ഡ്രസിങ് റൂമില്‍ അഭിപ്രായ ഭിന്നത, ഇന്ത്യന്‍ ടീമിൽ ചേരിപ്പോര് രൂക്ഷം!

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: October 07, 2026 01:08 PM IST

1 minute Read

സ്മൃതി മന്ഥനയും ഹർമന്‍പ്രീത് കൗറും. Photo by INDRANIL MUKHERJEE / AFP
സ്മൃതി മന്ഥനയും ഹർമന്‍പ്രീത് കൗറും. Photo by INDRANIL MUKHERJEE / AFP

മുംബൈ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസി സ്മൃതി മന്ഥന ഏറ്റെടുത്തതിനു പിന്നാലെ ടീമിനകത്തെ ചേരിപ്പോരിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. ഗുവാഹത്തിയിൽ നടന്ന ബിസിസിഐ റിവ്യൂ മീറ്റിങ്ങിനു ശേഷമാണ് ഹർമൻപ്രീത് കൗർ മൂന്നു ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീമിനെ തുടർച്ചയായ രണ്ടാം സ്വർണത്തിലെത്തിച്ചതിനു പിന്നാലെയായിരുന്നു ഹർമൻപ്രീത് കൗറിന്റെ രാജി പ്രഖ്യാപനം. ഇന്ത്യൻ ടീമിനെ നയിക്കാൻ തയാറാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സ്മൃതി മന്ഥന പ്രതികരിച്ചിരുന്നു.

What you should work next

എന്നാൽ ഇന്ത്യൻ വനിതാ ടീമിൽ ക്യാപ്റ്റൻ ഹർമൻപ്രീത് എടുക്കുന്ന തീരുമാനങ്ങളിൽ പലതിലും വൈസ് ക്യാപ്റ്റനായ സ്മൃതി മന്ഥനയ്ക്ക് നേരത്തേ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നാണു പുറത്തുവരുന്ന വിവരം. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മിൽ മുഖത്തേക്കു പോലും നോക്കാറില്ലെന്നും ‍ഇത് ഡ്രസിങ് റൂമിലെ സാഹചര്യങ്ങൾ വഷളാക്കിയതായും അഭ്യൂഹങ്ങളുണ്ട്. ഈ വർഷം യുകെയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പുറത്തായതിനു പിന്നാലെ സ്മൃതി മന്ഥനയ്ക്ക് ക്യാപ്റ്റൻ സ്ഥാനം നൽകണമെന്ന് മുൻ ഇന്ത്യൻ താരം മിഥാലി രാജ് ആവശ്യപ്പെട്ടിരുന്നു. രണ്ടോ മൂന്നോ വർഷം മുൻപു തന്നെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻസി സ്മൃതിക്കു കൈമാറണമായിരുന്നെന്നും ട്വന്റി20യിൽ ഷെഫാലി വർമയെപ്പോലുള്ള യുവതാരങ്ങൾ നയിക്കണമെന്നുമായിരുന്നു മിഥാലിയുടെ നിലപാട്.

പുരുഷ ക്രിക്കറ്റ് ടീമിനെപ്പോലെ ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻസിയിൽ വലിയ ചർച്ചകളോ, വിവാദങ്ങളോ സാധാരണയായി ഉയർന്നുവരാറില്ല. എങ്കിലും ക്യാപ്റ്റൻ സ്ഥാനം പുതിയ ആൾക്കു നൽകുന്ന സമയത്തെ പ്രശ്നങ്ങൾ ആദ്യമായിട്ടല്ല. 2022 ലോകകപ്പിനു പിന്നാലെ മിഥാലി രാജിനെ മാറ്റി ഹർമൻപ്രീതിന് ഏകദിന ടീമിന്റെ ക്യാപ്റ്റൻസി നൽകുമ്പോൾ ഇരു താരങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ശക്തമായിരുന്നു.

What you should work next

ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം മാത്രമാണ് ഒഴിഞ്ഞിട്ടുള്ളത്. ബാറ്ററെന്ന നിലയിൽ ഇനിയും രണ്ടോ മൂന്നോ വർഷങ്ങൾ ഹർമന്‍പ്രീത് ഇന്ത്യൻ ടീമിനൊപ്പമുണ്ടായേക്കാം. വെറ്ററൻ താരത്തോടുള്ള പുതിയ ക്യാപ്റ്റന്റെ സമീപനം എന്താണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. സ്മൃതിയുടെ ക്യാപ്റ്റൻസിയിൽ സിംബാബ്‌വെയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ടൂർണമെന്റ്. നാട്ടിൽ നടക്കുന്ന പരമ്പരയിൽ 3 വീതം ട്വന്റി20, ഏകദിന മത്സരങ്ങൾ അരങ്ങേറും. ഈ രണ്ട് ടീമുകളിലും ബാറ്ററായി ഹർമൻപ്രീത് കൗറുമുണ്ട്.

English Summary:

Smriti Mandhana has taken implicit the captaincy of the Indian women's cricket squad pursuing Harmanpreet Kaur's resignation from each formats aft a BCCI reappraisal meeting. Reports suggest underlying tensions and disagreements betwixt Mandhana and Kaur regarding squad decisions, impacting the dressing country atmosphere.

Read Entire Article