മുഖത്തെ രോമം കാരണം സഹപാഠികൾ ​ഗോഡ്സില്ലയെന്ന് വിളിച്ചു; വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന് ജോനിറ്റ

7 months ago 6

Jonita Gandhi

​ഗായിക ജോനിറ്റാ ​ഗാന്ധി | ഫോട്ടോ: Facebook

നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ​ഗാനങ്ങളിലൂടെ സം​ഗീതാസ്വാദകരുടെ മനംകവർന്ന ​ഗായികയാണ് ജോനിറ്റാ ​ഗാന്ധി. ഡൽഹിയിൽ ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ച അവർക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ കാനഡയിലേക്ക് താമസം മാറി. പിന്നീട് അവിടെയാണ് ജോനിറ്റ വളർന്നത്. ഹൗട്ടർഫ്ലൈയുമായുള്ള ഒരു അഭിമുഖത്തിൽ, വംശീയ അധിക്ഷേപങ്ങൾ നേരിട്ടതിനെക്കുറിച്ചും മുഖത്തെ രോമത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടതിനെക്കുറിച്ചും ജോനിറ്റ ഓർത്തെടുത്തു, അത് തന്നെ എങ്ങനെ ബാധിച്ചു എന്നും അവർ വെളിപ്പെടുത്തി.

കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് താമസം മാറിയതിന് ശേഷം വംശീയത നേരിട്ടതിനെക്കുറിച്ചും ജോണിറ്റ ഓർത്തു. കാനഡയിൽ വളരുന്ന സമയത്ത് തനിക്ക് ചുറ്റും ധാരാളം തവിട്ടുനിറമുള്ള ആളുകൾ (ഇന്ത്യക്കാരെയും മറ്റും ഉദ്ദേശിച്ച്) ഉണ്ടായിരുന്നു എന്ന് അവർ വെളിപ്പെടുത്തി. എന്നാൽ ആദ്യമായി ഇന്ത്യയിൽ വന്നപ്പോൾ താൻ ഒരു പുറംനാട്ടുകാരിയാണെന്ന് അവർക്ക് തോന്നി. റിക്ഷാ ഡ്രൈവർമാർ സംസാരിച്ച രീതിയും ഇരട്ടി പണം ഈടാക്കിയതും തനിക്ക് ഇവിടെ ഒട്ടും ചേരുന്നില്ല എന്ന തോന്നലുണ്ടാക്കിയതായി അവർ ഓർത്തെടുത്തു.

വളർന്നുവരുന്ന കാലത്ത് തനിക്ക് ധാരാളം വംശീയ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ജോനിറ്റ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. എന്നാൽ അതിനേക്കാളേറെ തന്നെ അലട്ടിയത് മുഖത്തെ രോമത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടതാണ്. തനിക്ക് ചുരുണ്ട സൈഡ്-ലോക്കുകൾ ഉണ്ടായിരുന്നു. സഹപാഠികൾ ഗോഡ്‌സില്ല എന്ന് വിളിക്കുമായിരുന്നു. അവർ തന്നെ സൗന്ദര്യമില്ലാത്തവളാണെന്ന് കരുതിയിരിക്കാം. ഇതേത്തുടർന്ന് വീട്ടിൽ വന്ന് കരയുമായിരുന്നു. സ്വന്തം ക്ലാസിലെ പഞ്ചാബി ആൺകുട്ടികൾ പോലും തന്നെ കളിയാക്കുമായിരുന്നുവെന്നും ജോനിറ്റ ഓർത്തെടുത്തു.

ശരീരഘടനയെക്കുറിച്ചുള്ള വിഷമതകളും തനിക്കുണ്ടായിരുന്നു എന്ന് അവർ കൂട്ടിച്ചേർത്തു. "വളർന്നുവരുമ്പോൾ, ഈ പ്രശ്നങ്ങൾ കാരണം എനിക്ക് ഒരിക്കലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. എനിക്ക് എന്റെ ശരീരം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല; അങ്ങനെയുള്ളപ്പോൾ മറ്റൊരാൾക്ക് എങ്ങനെ അത് അംഗീകരിക്കാൻ കഴിയും? ഇപ്പോഴും എനിക്ക് അത്തരം ചില പ്രശ്നങ്ങളുണ്ട്.

സംഗീതം എന്നെ സഹായിച്ചു. ജീവിതത്തിൽ ഞാൻ വ്യത്യസ്തമായ എന്തോ ചെയ്യുകയാണെന്ന് അതെന്നെ തോന്നിപ്പിച്ചു. മറ്റൊന്നും എനിക്ക് സന്തോഷം നൽകാതിരുന്നപ്പോൾ സംഗീതം എനിക്ക് സന്തോഷമേകി. ടൊറോന്റോയിൽ ഷോകൾ ചെയ്തപ്പോൾ പോലും ഞാൻ നല്ല വസ്ത്രം ധരിച്ചില്ല. എല്ലാവരും ലെഹംഗ ധരിച്ചപ്പോൾ ഞാൻ കുർത്തിയാണ് ധരിച്ചിരുന്നത്. അരയന്നമായി മാറിയ താറാവിൻ കുഞ്ഞിനെപ്പോലെയാണ് എനിക്ക് തോന്നിയത്." ജോനിറ്റയുടെ വാക്കുകൾ.

അതിനിടയിൽ, ജോണിറ്റയുടെ പുതിയ മ്യൂസിക് വീഡിയോ ആയ 'ബെപർവായി' ഇപ്പോൾ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. "ഇത് ഞാൻ ഒരുപാട് കാലമായി കാത്തിരുന്നതാണ്, ഇതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്" എന്നാണ് വീഡിയോയുടെ ഒരു ഭാഗം പങ്കുവെച്ചുകൊണ്ട് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ഓകെ കൺമണിയിലെ മെന്റൽ മനതിൽ, വേലൈക്കാരനിലെ ഇരൈവാ, ഡോക്ടർ എന്ന ചിത്രത്തിലെ ചെല്ലമാ, ബീസ്റ്റിലെ അറബി കുത്ത് തുടങ്ങിയ ​ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ​ഗായികയാണ് ജോനിറ്റാ ​ഗാന്ധി.

Content Highlights: Singer Jonita Gandhi opens up astir facing racism, bullying for facial hair, and assemblage representation struggle

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article