പാസ്റ്റല്‍ യെല്ലോ ഷേഡിലുള്ള ക്രീപ്പ്- ഓര്‍ഗന്‍സ- ചന്ദേരി ഫാബ്രിക്കിലുള്ള സാരിയാണിത് സംവൃത സുനില്‍ ധരിച്ചിരിയ്ക്കുന്നത്. സാരിയിലുടനീളം ചെറിയ പിങ്ക് പൂക്കളുടെയും പച്ച ഇലകളുടെയും മനോഹരമായ എംബ്രോയ്ഡറി വര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട്. സാരിയുടെ അരികുകളില്‍ നല്‍കിയിരിക്കുന്ന വെള്ള ലേസ് സാരിക്ക് ഒരു വിന്റേജ്, റോമാന്റിക് ടച്ച് നല്‍കുന്നു. സാരിയിലെ ഇലകളുടെ പച്ചനിറത്തോട് ഇണങ്ങിനില്‍ക്കുന്ന ഒലിവ് ഗ്രീന്‍ ബ്ലൗസാണ് കോംബിനേഷനായി നല്‍കിയിരിക്കുന്നത്.
സ്വകാര്യ ജീവിതത്തിനുള്ള സമയമില്ല, എന്നാലും ഒന്നാലോചിക്കുമ്പോള്‍ ഇത് നല്ല പ്രശ്‌നമാണ്, അതൊരു അനുഗ്രഹമാണ് എന്ന് കീര്‍ത്തി സുരേഷ്
വലിയ ആഭരണങ്ങളോ അമിതമായ മേക്കപ്പോ ഇല്ലാതെ വളരെ ലളിതവും നാച്ചുറലുമായ സംവൃതയുടെ ലുക്കാണ് ഫോട്ടോയുടെ ഭംഗി കൂട്ടുന്നത്. കൈയില്‍ ഒരു പുസ്തകവും പിടിച്ച് നില്‍ക്കുന്ന സംവൃതയുടെ ഈ ചിത്രം, വാം ലൈറ്റിംഗിന്റെ പശ്ചാത്തലത്തില്‍ വല്ലാത്തൊരു പോസിറ്റീവിറ്റിയും കാഴ്ചക്കാര്‍ക്ക് നല്‍കുന്നുണ്ട്. സംവൃത സുനിലിന്റെ അഴകിനെ വര്‍ണിച്ചും, നടിയോടുള്ള സ്‌നേഹം അറിയിച്ചുമുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ചതാണ് സംവൃത സുനില്‍. ഗേള്‍ നെക്സ്റ്റ് ഡോര്‍ ഇമേജോടു കൂടെ വന്ന നടി പെട്ടന്ന് പ്രേക്ഷക മനസ്സില്‍ ഇടം നേടി. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ എല്ലാ മുന്‍നിര നായികമാര്‍ക്കൊപ്പവും, മികച്ച സംവിധായകര്‍ക്കൊപ്പവും പ്രവൃത്തിക്കാനുള്ള ഭാഗം ലഭിച്ചു. ഓരോ സിനിമകളിലൂടെയും സംവൃത സ്വയം മോള്‍ഡ് ചെയ്‌തെടുക്കുകയായിരുന്നു.
2012 ല്‍ അഖില്‍ ജയരാജുമായുള്ള വിവാഹത്തിന് ശേഷമാണ് സംവൃത കരിയരില്‍ നിന്ന് ബ്രേക്ക് എടുത്തത്. കുടുംബത്തിനൊപ്പം വിദേശത്ത് സെറ്റില്‍ഡ് ആയതോടെ അഭിനയിക്കാനുള്ള സാഹചര്യം കുറഞ്ഞു. എന്നിരുന്നാലും സാധ്യമായപ്പോഴൊക്കെ ഇടയ്ക്ക് സിനിമകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സംവൃത സുനില്‍ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇപ്പോഴും നല്ല അവസരങ്ങൾ കിട്ടിയാൽ, സാഹചര്യം ഒത്തു വന്നാൽ അഭിനയിക്കും എന്ന് തന്നെയാണ് നടി പറഞ്ഞിട്ടുള്ളത്.




English (US) ·