മുഖ്യപ്രഭാഷകനായി ബേസിൽ! ഞാൻ ഒന്നും അല്ലാതിരുന്ന സമയം ശ്രേഷ്ഠ ബാവ നൽകിയ ഉപദേശം; ആ വാക്കുകൾ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം

4 months ago 5

Authored by: ഋതു നായർ|Samayam Malayalam27 Aug 2025, 8:51 am

ഈ പരിപാടിക്ക് മാത്രമായിട്ടാണ് ഞാൻ ഇവിടെ വന്നത്. സ്വന്തം നാട്ടിൽ അതിഥിയെ പോലെയാണ് ഇപ്പോൾ ഇവിടെ നിൽക്കുന്നത്. പക്ഷെ അഭിമാനനിമിഷമാണ് ഇത്

basil joseph s latest code   viral connected  societal  mediaബേസിൽ ജോസഫ്(ഫോട്ടോസ്- Samayam Malayalam)
താൻ ഒന്നും അല്ലാതിരുന്ന സമയം കത്തോലിക്കാ ശ്രേഷ്ഠ ബാവ നൽകിയ ഉപദേശത്തെ കുറിച്ച് ബേസിൽ ജോസഫ്. സൺഡേ സ്‌കൂൾ പ്രസ്ഥാനത്തിന്റെ ഭാഗമായി പള്ളിയിൽ താൻ ആക്റ്റീവ് ആയിരുന്നവെന്നും തന്റെ ഉള്ളിലെ കലാകാരനെ വാർത്തെടുത്തത് സൺഡേ സ്‌കൂൾ പ്രസ്ഥാനങ്ങൾ ആണെന്നും ബേസിൽ പറയുന്നു.

സബ് ജൂനിയർ ലെവൽ പ്രസംഗ മത്സരത്തിന് ഞാൻ പങ്കെടുക്കാൻ പോയി, എന്നാൽ ഞാൻ അന്ന് തോറ്റുപോയി. ഒരു സമ്മാനവും കിട്ടിയില്ല. അന്ന് അവിടെ ഞാൻ സങ്കടപ്പെട്ടിരിക്കുന്ന ആ സാഹചര്യത്തിൽ എന്നെ അഭിവന്ദ്യപിതാവ് എന്നെ അദ്ദേഹത്തിന്റെ റൂമിൽ വിളിച്ചു കുറെ ഉപദേശിച്ചു. അന്ന് ഒന്നും അല്ലാതിരുന്ന എന്നെ അദ്ദേഹം വിളിച്ച് എന്നിൽ ഇത്രയും ഇൻഫ്ലുവെൻസ് ചെയ്യാൻ ആയെങ്കിൽ എന്റെ ജീവിതത്തിൽ ആ വാക്കുകൾ അത്രയും ഇൻഫ്ലുവെൻസ് ചെയ്യാൻ ആയതൊക്കെ നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു.


വർഷങ്ങൾക്ക് ഇപ്പുറം പിതാവ് കത്തോലിക്കാ തിരുമേനി ആയി അദ്ദേഹം എഴുന്നെള്ളപ്പോൾ മുഖ്യ പ്രഭാഷകൻ ആയി എത്താൻ കഴിഞ്ഞത് നിമിത്തമായി ഞാൻ കരുതുന്നു. അന്ന് തോറ്റു പോയ എന്നെ ഇനിയും കാണാം എന്ന് പറഞ്ഞു ആശ്വസിപ്പിച്ച അദ്ദേഹത്തെ ഇന്ന് ഈ വേദിയിൽ വച്ച് കാണാൻ കഴിയുന്നു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.കാലത്തിന് ഞാൻ നന്ദി പറയുന്നു.

ALSO READ: ബിഗ് ബോസിലെ അനുമോളോ! എനിക്ക് ഒരു അനുമോളെ അറിയൂ; ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ പേരും; ചോദ്യങ്ങൾക്ക് അഹാനയുടെ മറുപടി


വയനാടിന്റെ മലബാർ ഭദ്രാസനത്തെ സംബന്ധിച്ചിടത്തോളം ഒരുപാട് മനുഷ്യർ പോരടിച്ചാണ് ഈ ഭദ്രാസനം ഉണ്ടാക്കുന്നത്. അവരെ ഒക്കെ പ്രതിനിധീകരിച്ചു ഇവിടെ നിൽക്കുമ്പോൾ മലബാർ ഭദ്രാസനത്തിന്റെ ഒരംഗം ആയി നിൽക്കുമ്പോൾ എനിക്ക് അഭിമാനം. പതിമൂന്നാം വയസിൽ അദ്ദേത്തിനു ദൈവവിളി ഉണ്ടായി ഇന്നത്തെ ഈ നിലയിലേക്ക് മാറുമ്പോൾ ഈ നാട്ടുകാരൻ എന്ന നിലയിൽ എനിക്ക് അഭിമാനം മാത്രമാണ്.

ബാവായുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും 80 70 കാലഘട്ടങ്ങളിൽ അമേരിക്കയിലും വിദേശരാജ്യങ്ങളിലും വലിയ വിദ്യാഭ്യാസത്തിന് അർഹനായ വ്യക്തിയാണ്. ഇന്നത്തെ ഈ കാലഘട്ടത്തിൽ സ്പിരിച്വൽ ലീഡർ എന്നതിന് അപ്പുറം മാറുന്ന കാലഘട്ടത്തിന് അനുസരിച്ചു സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കാൻ ഒരു ലീഡറിനെ കൂടി കിട്ടുകയാണ്.

ALSO READ:കല്യാണത്തിന്റെ പിറ്റേന്ന് ഓസ്‌ട്രേലിയക്ക് പറന്നു! മകൾ നാട്ടിൽ; അണിഞ്ഞ ആഭരണങ്ങൾ സ്വർണ്ണമാണോ; നിറയെ ചോദ്യങ്ങൾ; ഉത്തരങ്ങളുമായി ആര്യ
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എങ്ങനെയാണ് മാറുന്ന തലമുറയെ നമ്മുടെ വിശ്വാസത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ അവരെ എങ്ങനെ ആണ് മാറ്റി എടുക്കുന്നത്എന്നാണ് ഉറ്റുനോക്കുന്നത്. അതിനായി അദ്ദേഹം മികച്ച രീതിയിൽ പ്രവർത്തിക്കും എന്നാണ് എന്റെ അടിയുറച്ച വിശ്വാസം ബേസിൽ മുഖ്യപ്രഭാഷകന്റെ റോളിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Read Entire Article