മുഖ്യവേഷത്തിൽ വിജയരാഘവൻ; ജി. മാർത്താണ്ഡൻ ചിത്രം 'ഓട്ടം തുള്ളൽ' ചിത്രീകരണം ആരംഭിച്ചു  

8 months ago 8

Ottam Thullal

ഓട്ടം തുള്ളൽ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ നിന്ന് | ഫോട്ടോ: അറേഞ്ച്ഡ്

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളൽ' ചിത്രീകരണം ആരംഭിച്ചു. അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് തിങ്കളാഴ്ച നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തത്. ഒരു തനി നാടൻ തുള്ളൽ എന്ന ടാഗ് ലൈനുമായി പുറത്തുവിട്ട ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ജികെഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്.

ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവൻ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, പൗളി വത്സൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം എന്നിവരാണ്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിൻ, പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം പാവാട, കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പ, റോഷൻ മാത്യു- ഷൈൻ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവക്ക് ശേഷം ജി. മാർത്താണ്ഡൻ ഒരുക്കുന്ന ചിത്രമാണ് 'ഓട്ടം തുള്ളൽ'. ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ഛായാഗ്രഹണം- പ്രദീപ് നായർ, സംഗീതം- രാഹുൽ രാജ്, ക്രിയേറ്റീവ് ഹെഡ്- അജയ് വാസുദേവ്, ശ്രീരാജ് എകെഡി, എഡിറ്റർ- ജോൺകുട്ടി, ആർട്ട്- സുജിത് രാഘവ്, മേക്കപ്പ്- അമൽ സി ചന്ദ്രൻ, വസ്ത്രലങ്കാരം- സിജി തോമസ് നോബൽ, വരികൾ- ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ, ചീഫ് അസ്സോസിയേറ്റ് ഡിറക്ടേഴ്സ്- അജയ് ചന്ദ്രിക, പ്രശാന്ത് എഴവൻ, അസ്സോസിയേറ്റ് ഡിറക്ടേഴ്സ്- സാജു പൊട്ടയിൽകട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർസ്- റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, സ്ക്രിപ്റ്റ് അസ്സോസിയേറ്റ്- ദീപു പുരുഷോത്തമൻ, സൗണ്ട് മിക്സിങ്- അജിത് എ. ജോർജ്, സൗണ്ട് ഡിസൈൻ- ചാൾസ്, ഫിനാൻസ് കൺട്രോളർ- വിഷ്ണു എൻ.കെ, സ്റ്റിൽസ്- അജി മസ്കറ്റ്, മീഡിയ ഡിസൈൻ- പ്രമേഷ് പ്രഭാകർ, പിആർഒ- വാഴൂർ ജോസ്, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Content Highlights: G Marthandan's New Movie Ottam Thullal Shooting Started

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article