
അഭിഷേക് ബച്ചൻ, ആലിം ഹക്കീം | ഫോട്ടോ: Instagram, AFP
അഭിഷേക് ബച്ചനൊപ്പം പ്രവർത്തിക്കുമ്പോൾ അദ്ദേഹം തമാശയ്ക്ക് ചെയ്ത ഒരു കാര്യം എങ്ങനെ കൈവിട്ടുപോയി എന്നുപറഞ്ഞ് സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആലിം ഹക്കീം. ദസ് എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് ഹൈയർ സ്റ്റൈൽ മോശമായാൽ കാലിൽ വെടിവെക്കുമെന്ന് അഭിഷേക് തമാശയായി പറഞ്ഞെന്ന് ആലിം പറഞ്ഞു. പിന്നീട് അദ്ദേഹം സെറ്റിലുണ്ടായിരുന്ന പ്രോപ് ഗൺ ഉപയോഗിച്ച് നിലത്തേക്ക് വെടിവെച്ചപ്പോൾ അബദ്ധത്തിൽ ഒരു ബുള്ളറ്റ് തന്റെ കാലിൽ കൊണ്ടു. പത്തുദിവസത്തേക്ക് തനിക്ക് നടക്കാൻ സാധിച്ചില്ലെന്നും ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ ആലിം വെളിപ്പെടുത്തി.
ദസ് എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് അസുഖം വന്ന് ജോലിക്ക് പ്രവേശിക്കാൻ സാധിക്കാത്തതിനാൽ താനാണ് അന്ന് അസിസ്റ്റന്റായി പ്രവർത്തിച്ചതെന്ന് ആലിം പറഞ്ഞു. അപ്പോഴാണ് അഭിഷേക് ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്ന ഒരു പ്രോപ് ഗൺ ഉപയോഗിച്ചതും ആലിമിന് പരിക്കേൽക്കുകയും ചെയ്തത്.
"കാനഡയിൽ വെച്ച് ദസ് എന്ന സിനിമയിൽ എല്ലാവരുടെയും മുടി ഞാൻ ഒരുക്കുകയായിരുന്നു. ചില കാരണങ്ങളാൽ അനുഭവ് സിൻഹയുടെ എല്ലാ അസിസ്റ്റന്റുമാർക്കും അസുഖം വന്നു. എന്നെ പകരം നിർത്തി. അഭിഷേക് ബച്ചൻ ഒരു അസിസ്റ്റന്റായി, ഞാൻ അഭിഷേക് ബച്ചന്റെ അസിസ്റ്റന്റായി. ഞാൻ അഞ്ച് ദിവസം ആ ജോലി ചെയ്തു. അവരുടെ മുടി ചെയ്യുകയും ഷോട്ടുകൾക്കിടയിൽ തുടർച്ച നിലനിർത്തുകയും ചെയ്യുമായിരുന്നു.
അഭിഷേക് പറഞ്ഞു, 'ആലിം, മുടി ഒരുക്കുന്നതിനിടയിൽ നീ സീൻ കണ്ടിന്യൂയിറ്റി തെറ്റിച്ചാൽ, ഞാൻ നിന്റെ കാലിൽ ഒരു വെടിയുണ്ട വെക്കുമെന്ന്. ആ സമയം അദ്ദേഹത്തിന്റെ കയ്യിൽ ഒരു പ്രോപ് ഗൺ ഉണ്ടായിരുന്നു. ഹൈയർ സ്റ്റൈൽ ചെയ്തശേഷം എനിക്ക് തെറ്റുപറ്റിയെന്ന് അദ്ദേഹത്തോടുപറഞ്ഞു. അതിനുശേഷം അഭിഷേക് പ്രോപ് ഗൺകൊണ്ട് നിലത്തേക്ക് വെടിവെക്കാൻ തുടങ്ങി. ഒരു പ്രോപ് ബുള്ളറ്റ് അബദ്ധത്തിൽ എന്റെ കാലിൽ തട്ടി. നന്നായി വേദനിച്ചു. എനിക്ക് 10 ദിവസത്തേക്ക് നടക്കാൻ കഴിഞ്ഞില്ല.
സംഭവത്തിന് ശേഷം, മറ്റ് നടന്മാർ അഭിഷേകിനോട് പറഞ്ഞു, 'നിന്റെ തമാശകൾ കാരണം, ഞങ്ങൾക്ക് മുടി ഒരുക്കാനും ഇപ്പോൾ ആരുമില്ല'. എബി ഒരു വലിയ തമാശക്കാരനാണ്, സുനിൽ ഷെട്ടിയും അജയ് ദേവ്ഗണും വലിയ തമാശക്കാരാണ്." ആലിം പറഞ്ഞു.
അതേസമയം, ബച്ചന്‍ കുടുംബവുമായുള്ള നല്ല ബന്ധത്തെ കുറിച്ചും ആലിം ഹക്കീം അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകളായി ബച്ചന്‍ കുടുംബവുമായി ബന്ധമുണ്ട്. മരിക്കുന്നതിന് മുമ്പ് തന്റെ പിതാവ് അമിതാഭ് ബച്ചന് വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. മുടി മുറിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് പിതാവ് മരിച്ചതെന്നും ആലിം പറഞ്ഞു. 2005ല്‍ അനുഭവ് സിന്‍ഹയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ദസ്. സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, ഇഷ ഡിയോള്‍, ശില്‍പ്പ ഷെട്ടി, സയീദ് ഖാന്‍ എന്നിവരാണ് ചിത്രത്തിലുണ്ടായ മറ്റ് താരങ്ങള്‍.
Content Highlights: Aalim Hakim reveals Abhishek Bachchan`s prank connected the sets of `Dus` involving a prop gun
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·