Published: October 17, 2026 05:10 PM IST Updated: October 17, 2026 06:36 PM IST
1 minute Read
വിശാഖപട്ടണം∙ വിനു മങ്കാദ് ട്രോഫിയിൽ തകർപ്പൻ ബാറ്റിങ് പ്രകടനം തുടർന്ന് മുൻ ഇന്ത്യന്‍ താരം രാഹുൽ ദ്രാവിഡിന്റെ മകൻ അന്വയ് ദ്രാവിഡ്. ഗുജറാത്തിനെതിരായ പോരാട്ടത്തിൽ 100 പന്തുകൾ നേരിട്ട അന്വയ് ദ്രാവിഡ് 151 റൺസാണ് വിശാഖപട്ടണത്ത് സ്കോർ ചെയ്തത്. മത്സരത്തിൽ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയ കർണാടക നോക്കൗട്ട് റൗണ്ടിലേക്കു കടന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 357 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ കർണാടകയുടെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 352 റൺസായി വെട്ടിച്ചുരുക്കിയിരുന്നു.
What you should work next
20 ഫോറുകളും മൂന്നു സിക്സുകളും ബൗണ്ടറി കടത്തിയ അന്വയ് ദ്രാവിഡ് തിളങ്ങിയതോടെ കർണാടക അനായാസം വിജയത്തിലെത്തുകയായിരുന്നു. 45.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കർണാടക വിജയലക്ഷ്യത്തിലെത്തിയത്. മധ്യനിര ബാറ്ററായ അന്വയ് ദ്രാവിഡ് കർണാടക ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ്. അന്വയ്ക്കു പുറമേ 100 പന്തില്‍ 130 റൺസ് സ്കോർ ചെയ്ത ടോപ് ഓർഡർ ബാറ്റർ ധ്രുവ് കൃഷ്ണന്റെ പ്രകടനവും നിർണായകമായി.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനായി മധ്യനിര താരങ്ങളായ സമീർ ഭണ്ഡാരിയും (88 പന്തിൽ 119), യാഷ് പഞ്ച്വാനിയും (57 പന്തിൽ 106) സെഞ്ചറി നേടി പുറത്താകാതെനിന്നു. സ്കോർ 140 ൽ നിൽക്കെ നാലാം വിക്കറ്റ് നഷ്ടമായ ഗുജറാത്തിനെ ഇരുവരും ചേർന്നാണ് 350 റൺസെന്ന മികച്ച സ്കോറിലേക്കെത്തിച്ചത്. എന്നാൽ മറുപടിയിൽ കർണാടകയ്ക്കായി ധ്രുവ് കൃഷ്ണനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ അന്വയ് ദ്രാവിഡ് 204 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി.
ടൂർണമെന്റില്‍ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഗുജറാത്തിനെതിരെ കർണാടക സ്വന്തമാക്കിയത്. ഇ ഗ്രൂപ്പിൽ അഞ്ചു മത്സരങ്ങൾ കളിച്ച കർണാടക മൂന്നെണ്ണം വിജയിച്ചു. ഒരു മത്സരം തോറ്റപ്പോൾ, ഒരെണ്ണം ഉപേക്ഷിക്കേണ്ടിവന്നു.
English Summary:






English (US) ·