Published: September 13, 2025 07:59 PM IST Updated: September 13, 2025 11:34 PM IST
1 minute Read
അബുദബി∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്ക് ആദ്യ വിജയം. ബംഗ്ലദേശിനെതിരെ ആറു വിക്കറ്റ് വിജയമാണ് ശ്രീലങ്ക നേടിയത്. ബംഗ്ലദേശ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 14.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയറണ്‍സ് കുറിച്ചു. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പതും നിസംഗ ശ്രീലങ്കയ്ക്കായി അർധ സെഞ്ചറി നേടി. 34 പന്തുകൾ നേരിട്ട നിസംഗ 50 റൺസെടുത്തു പുറത്തായി.
32 പന്തുകൾ നേരിട്ട കമിൽ മിഷാറ 46 റൺസടിച്ചു പുറത്താകാതെനിന്നു. കമിലും ക്യാപ്റ്റൻ ചരിത് അസലങ്കയും (10 റൺസ്) ചേർന്നാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ്നഷ്ടത്തിൽ 139 റൺസെടുത്തു. മധ്യനിരയിൽ ജേകർ അലിയുടേയും (34 പന്തിൽ 41), ഷമിം ഹുസെയ്ന്റെയും (34 പന്തിൽ 42) ചെറുത്തുനിൽപാണ് ബംഗ്ലദേശിനെ 100 കടത്തി നാണക്കേടൊഴിവാക്കിയത്. ക്യാപ്റ്റൻ ലിറ്റൻ ദാസ് 26 പന്തിൽ 28 റൺസെടുത്തും പുറത്തായി.
തകർച്ചയോടെയായിരുന്നു ബംഗ്ലദേശിന്റെ തുടക്കം. സ്കോർ ബോര്‍ഡിൽ ഒരു റൺ കൂട്ടിച്ചേർക്കും മുൻപ് ഓപ്പണർമാരായ തൻസിദ് ഹസൻ, പർവേസ് ഹുസെയ്ൻ എന്നിവരെ ബംഗ്ലദേശിനു നഷ്ടമായിരുന്നു. 38 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായ ശേഷമാണ് കരുതലോടെയുള്ള ബാറ്റിങ്ങിലൂടെ മധ്യനിര താരങ്ങൾ ബംഗ്ലദേശിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചത്. ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരംഗ രണ്ടും നുവാൻ തുഷാര, ദുഷ്മന്ത ചമീര എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
English Summary:








English (US) ·