Published: May 12 , 2025 09:29 AM IST
1 minute Read
കോഴിക്കോട്∙ കേരള ഫുട്ബോളിന് ഇതാ, പുതിയ യുവരാജാക്കൻമാർ. കേരള പ്രിമിയർ ലീഗിന്റെ (കെപിഎൽ) ഫൈനലിൽ കേരള പൊലീസിനെ 2–1ന് തോൽപിച്ച് മുത്തൂറ്റ് ഫുട്ബോൾ അക്കാദമി കപ്പിൽ മുത്തമിട്ടു. 45–ാം മിനിറ്റിൽ എസ്.ദേവദത്ത് മുത്തൂറ്റിന്റെ ആദ്യ ഗോൾ നേടിയപ്പോൾ 54–ാം മിനിറ്റിൽ എസ്.സുജിലിന്റെ ഗോളിലൂടെ പൊലീസ് സമനില പിടിച്ചു. എന്നാൽ 65–ാം മിനിറ്റിൽ പകരക്കാരൻ കെ.ബി.അഭിത്തിന്റെ ഗോളിലൂടെ മുത്തൂറ്റ് വിജയം ഉറപ്പിക്കുകയായിരുന്നു.
കെപിഎലിൽ ആദ്യമായാണ് മുത്തൂറ്റ് എഫ്എ ഫൈനലിലെത്തിയത്. രണ്ടാം തവണയാണ് കേരള പൊലീസ് റണ്ണറപ്പായത്. ശരാശരി 22 വയസ്സ് പ്രായമുള്ള ടീമാണ് മുത്തൂറ്റ്. ആകെ 3 താരങ്ങൾ മാത്രമാണ് 22 വയസ്സിനു മുകളിലുള്ളത്.
മുത്തൂറ്റ് അക്കാദമിക്ക് അഞ്ചുലക്ഷം രൂപയും ട്രോഫിയും റണ്ണറപ്പായ കേരള പൊലീസ് ടീമിന് മൂന്നു ലക്ഷം രൂപയും ട്രോഫിയും സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി മുത്തൂറ്റ് ടീം ക്യാപ്റ്റൻ അജയ് കൃഷ്ണനെ തിരഞ്ഞെടുത്തു. കേരള പൊലീസ് ടീം സ്ട്രൈക്കർ ഇ.സജീഷാണ് ടോപ് സ്കോറർ (12 ഗോൾ). മികച്ച ഗോൾകീപ്പറായി മുഹമ്മദ് അസ്ഹറിനെയും (കേരള പൊലീസ്) പ്രതിരോധനിര താരമായി എം.മനോജിനെയും (മുത്തൂറ്റ് എഫ്എ) തിരഞ്ഞെടുത്തു.
ഐ.എം.വിജയൻ, കെ.ടി.ചാക്കോ, സി.വി.പാപ്പച്ചൻ തുടങ്ങിയ മുൻകാല താരങ്ങളെ ആദരിച്ചു.
English Summary:









English (US) ·