07 August 2025, 04:55 PM IST

ശ്വേതാ മേനോൻ, ഇർഷാദ് അലി | Photos: Facebook
നടി ശ്വേതാ മേനോനെതിരെ കേസെടുത്ത പോലീസിന്റെ നടപടിയെ പരിഹസിച്ചും ശ്വേതയ്ക്ക് പിന്തുണയറിയിച്ചും നടന്‍ ഇര്‍ഷാദ് അലി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇര്‍ഷാദ് പ്രതികരിച്ചത്. ഇര്‍ഷാദും മീരാ ജാസ്മിനും അഭിനയിച്ച പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമായിരുന്നു ഇര്‍ഷാദിന്റെ കുറിപ്പ്.
'അറിഞ്ഞിടത്തോളം മീര ജാസ്മിന്‍ ഇപ്പോള്‍ അമേരിക്കയില്‍ ആണെന്ന് കേള്‍ക്കുന്നു. സേതുരാമ അയ്യരെ ഇറക്കി അന്വേഷിച്ചിട്ടും ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല! ഞാന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവില്‍ പോണോ?' -ഇതായിരുന്നു ഇര്‍ഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ശ്വേതാ മേനോനൊപ്പം, കലാകാരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, നിയമത്തിന്റെ ദുരുപയോഗം, കലാ സ്വാതന്ത്ര്യം, സെന്‍സര്‍ഷിപ്പ് എന്നീ ഹാഷ്ടാഗുകളും ഇര്‍ഷാദ് പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. ആയിരക്കണക്കിന് പേരാണ് ഇര്‍ഷാദിന്റെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് സാമ്പത്തിക ലാഭമുണ്ടാക്കി എന്നുള്‍പ്പെടെയുള്ള പരാതികളാണ് ശ്വേതാ മേനോനെതിരെ ഉന്നയിക്കപ്പെട്ടത്. പരാതിയില്‍ കേസെടുക്കാന്‍ നേരത്തേ സിജെഎം കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് താരത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ശ്വേതാ മേനോന്‍ ഹൈക്കോടതിയെ സമീപിച്ച് സിജെഎം കോടതിയുടെ ഉത്തരവിന് സ്‌റ്റേ വാങ്ങി.
Content Highlights: Actor Irshad Ali expresses enactment to histrion Shwetha Menon connected lawsuit against her
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·