മുന്‍ഭാര്യയുടെയും മകളുടെയും ഫോട്ടോ കാണിച്ചുകൊണ്ടുള്ള ചോദ്യം; അവര്‍ രണ്ട് പേരും എനിക്ക് സ്‌പെഷ്യലാണ് എന്ന് ജിവി പ്രകാശ്

2 weeks ago 2
വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷവും നല്ല സൗഹൃദം തുടരുന്ന ദമ്പതികളാണ് ജിവി പ്രകാശും സൈന്ധവിയും. ഇരുവരും ഒന്നിച്ച് ഇപ്പോഴും വര്‍ക്ക് ചെയ്യുന്നുണ്ട്, മകളുടെ കാര്യങ്ങളും ഒരുപോലെ നോക്കുന്നു, പക്ഷേ ഭാര്യ - ഭര്‍തൃ ബന്ധം മാത്രം അവസാനിപ്പിച്ചു. സൈന്ധവിയുമായുള്ള സൗഹൃദം തനിക്കെന്നും സ്‌പെഷ്യലാണെന്നാണ് ജിവി പ്രകാശ് പറയുന്നത്. ഗലാട്ട തമിഴിന് ശിവാങ്കിയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത സംവിധായകനും ഗായകനും നടനുമായ ജിവി പ്രകാശ്.

മകള്‍ക്കും മുന്‍ ഭാര്യയ്ക്കുമൊപ്പമുള്ള ഫോട്ടോ കാണിച്ച്, ആ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ജിവി പ്രകാശിന്റെ പ്രതികരണം. സൈന്ധവി യും അന്‍വിയും എനിക്ക് വളരെ സ്‌പെഷ്യലാണ് എന്ന് പറഞ്ഞുകൊണ്ട് ജിവി സംസാരിച്ചു തുടങ്ങി. സൈന്ധവി എന്നും എന്റെ നല്ല സുഹൃത്താണ്. സ്‌കൂള്‍ മുതലുള്ള സൗഹൃദമാണത്. വിവാഹം കഴിഞ്ഞു, വേര്‍ിപിഞ്ഞു. പക്ഷേ ഇപ്പോഴും സൈന്ധവി എന്റെ നല്ല സുഹൃത്താണ്. അന്‍വി എന്റെ ശരീരത്തിന്റെ ആത്മാവാണ്. അന്‍വിയെ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് വളര്‍ത്തുന്നത്- ജിവി പ്രകാശ് പറഞ്ഞു.

Samayam Malayalamഅഭിനയം ഉപേക്ഷിച്ചതാണോ, എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് അഭിനയിക്കാത്തത് എന്ന് ദിവ്യ ഉണ്ണി
ഇപ്പോഴും എന്തുകൊണ്ട് സൈന്ധവിയുമായി ആ നല്ല സൗഹൃദം തുടരാന്‍ കഴിയുന്നു എന്ന് ചോദിച്ചതിന്, ആ സൗഹൃദം വളരെ പ്രധാനപ്പെട്ടതാണ്. സ്‌കൂള്‍ കാലം മുതല്‍ തുടങ്ങിയ ബന്ധമാണത്. അത് നഷ്ടപ്പെടുത്താന്‍ കഴിയില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, മകളെ കോ-പാരന്റിങ് ചെയ്യുന്നു, രണ്ട് പേര്‍ക്കും പരസ്പരം ആ ബഹുമാനമുണ്ട്, അത് തുടരും എന്നാണ് ജിവി പ്രകാശ് പറഞ്ഞത്.

നെഗറ്റീവ് കമന്റുകളെ കുറിച്ചും ജിവി പ്രകാശ് പ്രതികരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന നെഗറ്റീവ് കമന്റുകള്‍ ഞാന്‍ മൈന്റ് ചെയ്യുന്നില്ല. രജിനികാന്ത് സാര്‍ ഒരു പോസ്റ്റിട്ടാല്‍, അതില്‍ ഒരുപാട് നാര്‍സിസിറ്റിക് കമന്റുകള്‍ ഞാന്‍ കാണാറുണ്ട്. അതുകൊണ്ട് അവരെന്താണ് നേടുന്നത്, രജനി സാറിനെ ഏതെങ്കിലും തരത്തില്‍ വീഴ്ത്താന്‍ അവര്‍ക്ക് സാധിക്കുമോ. നിങ്ങള്‍ ഒരാള്‍ കമന്റ് ഇട്ടത് കൊണ്ട് ഒരിക്കലും രജിനി സര്‍ തരംതാഴ്ന്നു പോകുന്നില്ല. സൂര്യന്‍ എന്നും സൂര്യനാണ്. സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍ സംസാരിച്ചുകൊണ്ടേയിരിക്കും, അത് അവരുടെ സ്വാതന്ത്ര്യമാണ്. ആര്‍ക്ക് ആരെ കുറിച്ചും എന്തും പറയാം എന്ന അവസ്ഥയില്‍ അതിലൊന്നും പ്രതികരിക്കാനില്ല.


മറ്റുള്ളവരുടെ നെഗറ്റീവിറ്റി നോക്കി നമ്മള്‍ ജീവിച്ചാല്‍ നമ്മളും ആ നെഗറ്റീവിറ്റിക്കുള്ളില്‍ പോകും. നമ്മള്‍ എന്തിന് മറ്റുള്ളവരുടെ നെഗറ്റീവിറ്റി നമ്മളിലേക്ക് കൊണ്ടു വരണം. നമ്മള്‍ പോസിറ്റീവായി പോവുക, നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് നോക്കിക്കൊണ്ടേയിരുന്നാല്‍, നമ്മുടെ ജോലിയിലെ നമ്മുടെ ശ്രദ്ധ നഷ്ടപ്പെടും. നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. അതേ സമയം കണ്‍സ്ട്രക്ടീവ് ക്രിട്ടിസിസം തീര്‍ച്ചയായും സ്വീകാര്യമാണ്- ജിവി പ്രകാശ് പറഞ്ഞു
Read Entire Article