തന്റെ വ്യക്തിത്വത്തെ ബാധിക്കുന്ന തരത്തില്‍ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുകയും എഐ ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്യുകയും ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നാഗ ചൈത്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ തന്റെ പേര്, ഇമേജ്, താനുമായി സാദൃശ്യമുള്ള ചിത്രങ്ങള്‍, ഐഡന്റിറ്റി എന്നിവ ദുരുപയോഗം ചെയ്യുന്നു എന്നും, തന്റെ വ്യക്തിത്വത്തിനും പരസ്യ അവകാശങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നാഗ ചൈതന്യ കോടതി യെ സമീപിച്ചത്. വാദം കേള്‍ക്കുന്നതിനിടയില്‍, അനുവാദമില്ലാതെ നടന്റെ ഐഡന്റിറ്റി ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന നിരവധി എഐ ഡീപ്‌ഫേക്കുകളും കൃത്രിമ വീഡിയോകളും മറ്റ് ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും ഹാജരാക്കിയിരുന്നു. കേസില്‍ കോടതി സമന്‍സ് അയയ്ക്കുകയും കേസ് പരിഗണിക്കുമ്പോള്‍ നടന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു
മുന്‍ ഭാര്യയോടൊപ്പം ചേര്‍ത്തുവച്ചുളഅള പല വാക്കുകളും, അവരെ വഞ്ചിച്ചു എന്നും കരിയര്‍ നശിപ്പിച്ചുമെന്നുമുള്ള തറ്റായ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നതായി നാഗ ചൈതന്യയുടെ അഭിഭാഷന്‍ എടുത്തു കാണിച്ചു. അത്തരം വസ്തുക്കള്‍ അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതും നടന്റെ പ്രശസ്തിക്ക് ഹാനികരവുമാണെന്ന് അഭിഭാഷകന്‍ വാദിച്ചു.
എത്രതന്നെ പബ്ലിക് ഫിഗര്‍ ആണെന്ന് പറഞ്ഞാലും, ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക് പൊതു സമൂഹം കടന്നാക്രമിക്കുന്നതില്‍ പരിതിയുണ്ട് എന്ന് കോടതി നിരീക്ഷിച്ചു. ഈ വര്‍ഷം അവസാനം ഈ വിഷയം കൂടുതല്‍ വാദം കേള്‍ക്കലിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.





English (US) ·