മുന്‍ ലോക ചെസ് ചാമ്പ്യനും റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്ററുമായിരുന്ന ബോറിസ് സ്പാസ്‌കി അന്തരിച്ചു

10 months ago 7

28 February 2025, 02:33 PM IST

boris-spassky-dies

Photo: x.com/chesscom/

മുന്‍ ലോക ചെസ് ചാമ്പ്യന്‍ ബോറിസ് സ്പാസ്‌കി (88) അന്തരിച്ചു. റഷ്യന്‍ ചെസ് ഫെഡറേഷനാണ് മരണ വിവരം സ്ഥിരീകരിച്ചത്. പത്താമത്തെ ലോക ചെസ് ചാമ്പ്യനായിരുന്നു അദ്ദേഹം.

1969 മുതല്‍ 1972 വരെ ലോക ചെസ് ചാമ്പ്യനായിരുന്ന അദ്ദേഹം, 1972-ല്‍ 'നൂറ്റാണ്ടിന്റെ മത്സരം' എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ അദ്ദേഹം അമേരിക്കയുടെ ബോബി ഫിഷറിനോട് പരാജയപ്പെടുകയായിരുന്നു.

1956-ല്‍ തന്റെ 19-ാം വയസില്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സ്പാസ്‌കി. 1962 മുതല്‍ 1978 വരെ ഏഴ് തവണ സോവിയറ്റ് ഒളിമ്പ്യാഡ് ടീമിനെ പ്രതിനിധീകരിച്ചു. അതിനുശേഷം, 1976-ല്‍ ഫ്രാന്‍സിലേക്ക് കുടിയേറിയതിന് ശേഷം 1984 മുതല്‍ 1988 വരെ മൂന്ന് ഒളിമ്പ്യാഡുകളില്‍ അദ്ദേഹം ഫ്രാന്‍സിനായി കളിച്ചു.

Content Highlights: Boris Spassky, the 10th World Chess Champion, passed distant astatine 88.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article