മുന്നിൽ ആവിപറക്കുന്ന മട്ടൻ ബിരിയാണിയുള്ളപ്പോൾ എന്ത് ഡയറ്റ്‌; ബാബറടക്കമുള്ള താരങ്ങൾക്ക് വിമർശനം

9 months ago 8

12 April 2025, 10:59 AM IST

pakistan-cricket-biryani-controversy

Photo: Screengrab/ x.com/PeshawarZalmi/

പെഷവാര്‍: സമീപകാലത്ത് വിവിധ ടൂര്‍ണമെന്റുകളിലും പരമ്പരകളിലുമായി മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നവരാണ് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍. ഫിറ്റ്‌നസിന്റെ കാര്യത്തിലും പാക് താരങ്ങള്‍ വിമര്‍ശനങ്ങളേറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) ഇത്തവണത്തെ മത്സരങ്ങള്‍ക്കു മുമ്പ് അത്താഴ വിരുന്നിനിടെ മട്ടന്‍ ബിരിയാണി ആസ്വദിക്കുന്ന ബാബര്‍ അസം അടക്കമുള്ള താരങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തുകയാണ് ആരാധകര്‍.

പിഎസ്എല്‍ ഫ്രാഞ്ചൈസിയായ പെഷവാര്‍ സാല്‍മിയാണ് ടൂര്‍ണമെന്റിനു മുമ്പ് തങ്ങളുടെ കളിക്കാര്‍ക്ക് ഗംഭീര വിരുന്നൊരുക്കിയത്. വിരുന്നിനിടെ മട്ടന്‍ ബിരിയാണി ആസ്വദിച്ച് കഴിക്കുന്ന താരങ്ങളുടെ ദൃശ്യങ്ങള്‍ പെഷവാര്‍ സാല്‍മി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. വിവിധ ഭക്ഷണ സാധനങ്ങളും ശീതള പാനീയങ്ങളും ഉള്‍പ്പെടുന്നതായിരുന്നു വിരുന്ന്. ടീമിന്റെ ക്യാപ്റ്റന്‍ ബാബര്‍ അസം അടക്കം വിരുന്നില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഒരു പ്രധാന ടൂര്‍ണമെന്റിനു മുമ്പ് ഡയറ്റിനോ ഫിറ്റ്‌നസിനോ പ്രാധാന്യം നല്‍കാതെയുള്ള കളിക്കാരുടെ ആഹാര ശീലത്തെ വിമര്‍ശിച്ചാണ് ആരാധകര്‍ രംഗത്തെത്തിയത്. കളിക്കാര്‍ക്ക് തങ്ങളുടെ ഫോം നിലനിര്‍ത്താന്‍ ഫിറ്റ്‌നസിനും പോഷകാഹാരത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. പ്രത്യേകിച്ചും നിര്‍ണായക ടൂര്‍ണമെന്റുകള്‍ക്കും മത്സരങ്ങള്‍ക്കും മുമ്പ്. എന്നാല്‍ കളിക്കാരുടെ ഭക്ഷണ കാര്യത്തില്‍ പിസിബിയോ ഫ്രാഞ്ചൈസികളോ യാതൊരു ഗൗരവവും കാണിക്കുന്നില്ലെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.

ഒരു പ്രധാന ടൂര്‍ണമെന്റിനു മുമ്പ് ലോകത്തെ ഏതെങ്കിലും ഭാഗത്തെ പ്രൊഫഷണല്‍ അത്ലറ്റുകള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമോ എന്നും ആരാധകര്‍ ചോദിച്ചു.

Content Highlights: Pakistan cricket squad faces backlash for enjoying a mutton biryani feast earlier a important tournament

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article