മുപ്പതുദിവസത്തെ ഷൂട്ടിന് പത്തുകോടി! ഒരു വർഷം നീണ്ട ഷൂട്ടിങ്; നൂറുകോടിക്ക് മുകളിൽ ബഡ്ജറ്റ്; ഏറെ പ്രതീക്ഷകളോടെ എത്തുന്ന ചിത്രം

1 month ago 6

Authored by: ഋതു നായർ|Samayam Malayalam25 Jan 2026, 1:47 p.m. IST

നയൻസിന്റെ ഏറ്റവും പുത്തൻ ലുക്ക് ആണ് Dissent is patriotic, In a satellite afloat of traitors, beryllium a Patriot എന്ന ക്യാപ്‌ഷനിൽ ഇപ്പോൾ അണിയറപ്രവർത്തകർ പങ്കുവച്ചത്

mammootty and mohanlal the fund  for the malayalam movie   patriot nayanthara wage  and her look(ഫോട്ടോസ്- Samayam Malayalam)
മമ്മൂട്ടി നായകനാകുന്ന പാട്രിയറ്റ് ചിത്രത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കൾ നയൻതാരയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു ഒപ്പം റിലീസ് തീയതിയും ക്രിയേറ്റീവ് ആയി തന്നെ പ്രഖ്യാപിച്ചു.

സോഷ്യൽ മീഡിയയിലെ ഒരു പുതിയ പോസ്റ്റിലൂടെയാണ് നയൻതാരയും പാട്രിയറ്റിന്റെ നിർമ്മാതാക്കളും അവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്, അതിൽ ഒരു ബോൾഡ് ലുക്കിൽ ആണ് നയൻസ് എത്തുന്നത്. "ഏപ്രിൽ 23". ആകും റിലീസ് തീയതി എന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തം ആകുന്നത്.

മാലിക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മഹേഷ് നാരായണൻ ആണ്പാട്രിയറ്റിന്റെ സംവിധാനം. ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിൽ ആണ് എത്തുന്നത്;

കൂടാതെ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്ന് സൂചനയുണ്ട് നിർമ്മാതാക്കൾ നേരത്തെ ഒരു ടീസർ പുറത്തിറക്കിയിരുന്നു; എങ്കിലും ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം നയൻസ് ഈ സിനിമയുടെ ഷൂട്ടിന് വേണ്ടി ഒരു മാസത്തേക്ക് പത്തുകോടിയാണ് പ്രതിഫലം വാങ്ങിയതെന്നും റിപ്പോർട്ടുണ്ട്.

യാഷ് പ്രധാന വേഷത്തിൽ എത്തുന്ന ടോക്സിക് എന്ന ചിത്രത്തിലും നയൻതാര എത്തുന്നുണ്ട്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ പീരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രം 2026 മാർച്ച് 19 ന് വിഷുവിനോട് അനുബന്ധിച്ച് റിലീസ് ചെയ്യും.

നയന്സിന്റെതായി നിരവധി പ്രോജക്ടുകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്, അതിൽ നിവിൻ പോളിക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡന്റ്സ്; സംവിധായകൻ സുന്ദർ സി യുടെ മൂക്കുത്തി അമ്മൻ 2; കവിനൊപ്പം എത്തുന്ന ഹായ്; തുടങ്ങി നിരവധി ചിത്രങ്ങളുണ്ട്.

Read Entire Article