10 May 2025, 01:43 AM IST

മുഹമ്മദ് അഫ്‌സൽ | ANI
ദുബായ് (യുഎഇ): ദുബായ് ഗ്രാൻപ്രീ അത്‌ലറ്റിക്സിൽ 800 മീറ്റർ ഓട്ടത്തിൽ ജിൻസൺ ജോൺസന്റെപേരിലുള്ള ദേശീയ റെക്കോഡ് തകർത്ത് മലയാളിതാരം പി. മുഹമ്മദ് അഫ്‌സൽ. ഒരു മിനിറ്റ് 45.61 സെക്കൻഡിൽ ഓടിയ അഫ്‌സൽ വെള്ളി നേടി. മലയാളിയായ ജിൻസൺ 2018-ൽ സ്ഥാപിച്ച റെക്കോഡാണ് (1 മിനിറ്റ് 45.65) അഫ്‌സൽ മറികടന്നത്.
അതേസമയം അഫ്‌സലിന് 2025 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മാര്‍ക്ക് മറികടക്കാനായില്ല. 1:44.50 ആണ് യോഗ്യതയ്ക്കായി വേണ്ടിയിരുന്നത്. കെനിയന്‍ താരം നിക്കൊളാസ് കിപ്ലഗാറ്റാണ് ഒന്നാമതെത്തിയത്. 1 മിനിറ്റ് 45.38 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. 200 മീറ്ററിൽ ഇന്ത്യയുടെ അനിമേഷ് കുജുർ 20.45 സെക്കൻഡിൽ സ്വർണം നേടി.
Content Highlights: Muhammad Afsal acceptable caller nationalist grounds successful the mens 800m








English (US) ·