Published: December 25, 2025 04:20 PM IST
1 minute Read
ന്യൂഡൽഹി ∙ പാലക്കാട് പാലപ്പുറം സ്വദേശി അത്‌ലീറ്റ് പി. മുഹമ്മദ് അഫ്സൽ, ബാഡ്മിന്റൻ താരം കണ്ണൂർ ചെറുപുഴ സ്വദേശി ട്രീസ ജോളി എന്നിവർ ഉൾപ്പെടെ 24 പേർക്ക് അർജുന അവാർഡ് ശുപാർശ. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡിനു പുരുഷ ഹോക്കി ടീം വൈസ് ക്യാപ്റ്റൻ ഹാർദിക് സിങ്ങിനെയും അവാർഡ് നിർണയ സമിതി ശുപാർശ ചെയ്തു. ഇത്തവണ ഒരാളെ മാത്രമേ ഖേൽ രത്ന പുരസ്കാരത്തിനു ശുപാർശ ചെയ്തിട്ടുള്ളൂ.
ചെസ് താരം ദിവ്യ ദേശ്മുഖ്, ഹൈജംപ് താരം തേജസ്വിൻ ശങ്കർ, ഷൂട്ടിങ് താരം മെഹുലി ഘോഷ്, ജിംനാസ്റ്റിക്സ് താരം പ്രണതി നായക്, ബാഡ്മിന്റൻ താരം ഗായത്രി ഗോപീചന്ദ് എന്നിവരും അർജുന അവാർഡിനു ശുപാർശ ചെയ്തവരിൽ ഉൾപ്പെടുന്നു. അർജുന അവാർഡ് സമിതി നൽകിയ ശുപാർശയ്ക്കു കേന്ദ്ര കായികമന്ത്രാലയമാണ് ഇനി അംഗീകാരം നൽകേണ്ടത്.
മെഡൽ, പ്രശസ്തിപത്രം, 25 ലക്ഷം രൂപ എന്നിവ ഉൾപ്പെട്ടതാണ് ഖേൽ രത്‌ന പുരസ്കാരം. 15 ലക്ഷം രൂപയാണ് അർജുന അവാർഡിന്റെ സമ്മാനത്തുക. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വൈസ് പ്രസിഡന്റ് ഗഗൻ നാരംഗ്, മുൻ ബാഡ്മിന്റൻ താരം അപർണ പോപട്ട്, മുൻ ഹോക്കി താരം എം.എം. സോമയ എന്നിവർ ഉൾപ്പെട്ട സമിതിയാണ് അന്തിമ പട്ടിക തയാറാക്കിയത്.
English Summary:








English (US) ·