Published: May 10 , 2025 02:31 PM IST
1 minute Read
ലണ്ടൻ ∙ ഇംഗ്ലിഷ് ക്ലബ്ബുകളിലെ ഈ വർഷത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്കാരം ലിവർപൂൾ താരം മുഹമ്മദ് സലായ്ക്ക്. ആർസനലിന്റെ അലെസിയ റുസ്സോയാണ് മികച്ച വനിതാ താരം. ഇതു മൂന്നാം തവണയാണ് ഈജിപ്തുകാരനായ സലാ ഈ പുരസ്കാരം നേടുന്നത്. മുൻ ആർസനൽ താരം തിയറി ഒന്റി മാത്രമാണ് ഈ റെക്കോർഡിൽ സലായ്ക്ക് ഒപ്പമുള്ളത്. ഈ സീസണിൽ ലിവർപൂളിനെ പ്രിമിയർ ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ച മുപ്പത്തിരണ്ടുകാരൻ സലാ ഗോൾ സ്കോറിങ്ങിലും (28) അസിസ്റ്റുകളിലും (18) ഒന്നാമനാണ്. 90 ശതമാനം വോട്ടും നേടിയ സലാ സഹതാരം വിർജിൽ വാൻ ദെയ്ക്കിനെയാണ് പിന്നിലാക്കിയത്.
ഇംഗ്ലണ്ടിലെ വിമൻസ് സൂപ്പർ ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ആർസനലിനെ യുവേഫ വനിതാ ചാംപ്യൻസ് ലീഗിൽ ഫൈനലിലുമെത്തിച്ചതാണ് റുസോയെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിന് അർഹയാക്കിയത്. ഫൈനലിൽ ബാർസിലോനയെയാണ് ആർസനൽ നേരിടുന്നത്. 1948ൽ ഏർപ്പെടുത്തിയ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷൻ പുരസ്കാരം ലോകത്തെ ഏറ്റവും പഴക്കമേറിയ വ്യക്തിഗത ഫുട്ബോൾ പുരസ്കാരമാണ്.
English Summary:








English (US) ·