മുൻ ഇം​ഗ്ലീഷ് ക്രിക്കറ്റ് താരം വെയ്ൻ ലാർകിൻസ് അന്തരിച്ചു

6 months ago 7

29 June 2025, 06:11 PM IST

wayne larkins

വെയ്ൻ ലാർകിൻസ് | X.com/@englandcricket

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ബാറ്റര്‍ വെയ്ന്‍ ലാര്‍കിന്‍സ് അന്തരിച്ചു. 71 വയസ്സായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി 13 ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1979-മുതല്‍ 1991 വരെയായിരുന്നു ലാര്‍കിന്‍സ് ഇംഗ്ലീഷ് ക്രിക്കറ്റില്‍ നിറഞ്ഞുനിന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ നോര്‍ത്താംപ്ടണ്‍ഷെയറിന് വേണ്ടിയാണ് ലാര്‍കിന്‍സ് കരിയറിലെ ഭൂരിഭാഗവും കളിച്ചത്. എഴുന്നൂറിലധികം മത്സരങ്ങള്‍ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് ഡെര്‍ഹാമിനായും കളിച്ചു. കരിയറില്‍ 85 സെഞ്ചുറികളുള്‍പ്പെടെ 40,000-ലധികം റണ്‍സ് ലാര്‍കിന്‍സ് നേടിയിട്ടുണ്ട്.

താരത്തിന്റെ കരിയറിലെ രണ്ടാം മത്സരം തന്നെ 1979-ലെ ലോകകപ്പ് ഫൈനലായിരുന്നു. എന്നാല്‍ ലാര്‍കിന്‍സ് ഉള്‍പ്പെട്ട സംഘത്തിന് അന്ന് വിജയിക്കാനായില്ല. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വിന്‍ഡീസ് കിരീടം നേടി. കരിയറില്‍ മൂന്നുവര്‍ഷം വിലക്ക് നേരിട്ടത് രാജ്യാന്തര കരിയറില്‍ വിലങ്ങുതടിയായി. 1982-ല്‍ നടന്ന അനൗദ്യോഗിക ദക്ഷിണാഫ്രിക്കന്‍ റെബല്‍ ടൂറില്‍ പങ്കെടുത്തതിനാണ് വിലക്ക് ലഭിച്ചത്.

Content Highlights: Former England batter Wayne Larkins passes away

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article