Published: December 03, 2025 06:56 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റിലെ ഇതിഹാസ താരം റോബിൻ സ്മിത്ത് (62) അന്തരിച്ചു. കൗണ്ടി ക്രിക്കറ്റിൽ അദ്ദേഹം പ്രതിനിധീകരിച്ച ഹാംഷർ ക്ലബ്ബാണ് മരണ വിവരം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിനായി 62 ടെസ്റ്റുകളും 71 ഏകദിന മത്സരങ്ങളും കളിച്ച സ്മിത്ത്, 13 സെഞ്ചറി നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു പിന്നാലെ ലഹരിക്ക് അടിമയായ അദ്ദേഹം ദീർഘകാലം വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നു.
മധ്യനിര ബാറ്ററായി കരിയർ ആരംഭിച്ച സ്മിത്ത്, പേസ് ബോളർമാരെ നേരിടുന്നതിൽ വിദഗ്ധനായിരുന്നു. ടെസ്റ്റിൽ 43.76 ശരാശരിയിൽ ബാറ്റ് ചെയ്ത അദ്ദേഹം, 90കളിൽ ഇംഗ്ലിഷ് നിരയിലെ പ്രധാനിയായിരുന്നു. 1993ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തിൽ സ്മിത്ത് നേടിയ 167 റൺസ്, 23 വർഷത്തോളം ഏകദിനത്തിൽ ഒരു ഇംഗ്ലിഷ് താരത്തിന്റെ ഏറ്റവുമുയർന്ന സ്കോറായിരുന്നു.
2016ൽ പാക്കിസ്ഥാനെതിരെ 171 റൺസ് നേടിയ അലക്സ് ഹെയ്ൽസാണ് ഈ റെക്കോർഡ് തിരുത്തിയത്. സ്മിത്തിന്റെ സഹോദരൻ ക്രിസ് സ്മിത്തും ഇംഗ്ലണ്ടിനായി രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
English Summary:








English (US) ·