Published: January 01, 2026 09:04 AM IST Updated: January 01, 2026 12:25 PM IST
1 minute Read
മഡ്രിഡ് ∙ ബ്രസീലിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുൻ ബ്രസീൽ ഫുട്ബോളർ റോബർട്ടോ കാർലോസിനു ഹൃദയശസ്ത്രക്രിയ നടത്തി. കാലിൽ രക്തം കട്ടപിടിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിലാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിൽ തകരാർ കണ്ടെത്തിയത്.
ശസ്ത്രക്രിയയ്ക്കുശേഷം അൻപത്തിരണ്ടുകാരൻ കാർലോസ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. 2002 ലോകകപ്പ് ജേതാക്കളായ ബ്രസീൽ ടീമിൽ ഡിഫൻഡറായിരുന്ന കാർലോസ് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെയും ഇതിഹാസ താരങ്ങളിലൊരാളാണ്.
English Summary:








English (US) ·