ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
29 July 2025, 08:29 PM IST

സുപ്രീംകോടതി | ഫോട്ടോ: പി.ജി.ഉണ്ണിക്കൃഷ്ണൻ | മാതൃഭൂമി
ന്യൂഡൽഹി: മുൻ രഞ്ജി താരം സന്തോഷ് കരുണാകരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിലക്ക് റദ്ദാക്കിയത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിൽ ജസ്റ്റിസ് ലോധ സമിതി ശുപാർശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് കരുണാകരൻ നൽകിയ പരാതി വീണ്ടും പരിഗണിക്കാൻ ക്രിക്കറ്റ് അസോസിയേഷന്റെ ഓംബുഡ്സ്മാനോട് സുപ്രീം കോടതി നിർദേശിച്ചു.
ക്രിക്കറ്റ് അസോസിയേഷനുകളുടെ പരിഷ്കരണത്തിന് ജസ്റ്റിസ് ആർ.എം. ലോധ സമിതി മുന്നോട്ടു വെച്ച ശുപാർശകൾ കേരളത്തിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിൽ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് സന്തോഷ് കരുണാകരൻ ഓംബുഡ്സ്മാനെ സമീപിച്ചത്. എന്നാൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളെ ഈ കേസിൽ കക്ഷി ചേർത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഓംബുഡ്സ്മാൻ സന്തോഷ് കരുണാകരന്റെ ആവശ്യം തള്ളുകയായിരുന്നു. കേരള ഹൈക്കോടതി ഓംബുഡ്‌സ്മാന്റെ നിലപാട് ശരിവെയ്ക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സന്തോഷ് കരുണാകരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ആജീവനാന്തവിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപെടുത്തിയത്.
ആജീവനാന്ത വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി, ഓംബുഡ്‌സ്മാന്റെ നിലപാട് ശരിവെച്ച കേരള ഹൈക്കോടതിയെയും വിമർശിച്ചു. സന്തോഷ് കരുണാകരന് വേണ്ടി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, കെ. പ്രമോദ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി അഭിഭാഷകൻ കെ.സി. രഞ്ജിത്ത് ഹാജരായി.
Content Highlights: SC overturns Kerala Cricket Association`s beingness prohibition connected erstwhile Ranji subordinate Santosh Karunakaran








English (US) ·